ഓണിയൻ.എച്ച്.എസ്.കോടിയേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 20 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14011 (സംവാദം | സംഭാവനകൾ) (പുതിയ താള്‍: സഹായം:താള്‍ മാതൃക Schoolwiki സംരംഭത്തില്‍ നിന്ന്{{prettyurl|ST. JOSEPH'S HIGHER SECONDARY SCHOOL, T…)

സഹായം:താള്‍ മാതൃക

Schoolwiki സംരംഭത്തില്‍ നിന്ന്

<googlemap version="0.9" lat="11.76452" lon="75.4953" zoom="16"> 11.739647, 75.4953 </googlemap>

ഓണിയൻ.എച്ച്.എസ്.കോടിയേരി
വിലാസം
തലശ്ശേരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-02-201014011



തലശ്ശേരി പട്ടണത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിന്‍വശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുന്‍റെ പശ്ചിമഭാഗത്തെ അതിര്‍ഭിത്തികളില്‍ അറബികടലിലെ വെള്ളിത്തിരകള്‍ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളില്‍ നിുന്ന് നോക്കുന്നവര്‍ക്ക് നടുക്കടലോളം കാണാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഈ സ്കൂളിനു ലഭിച്ച അപൂര്‍വ്വതകളിലൊന്നാണു.

ചരിത്രം

തിനാറാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യന്‍ സ്കൂളെന്നും കത്തോലിക്കാ മിഡില്‍ സ്കൂള്‍ എന്നും അറിയപ്പെട്ടു. 1922-ല്‍ റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി.

മൂര്‍ക്കോത്ത് കുമാരന്,

മലയാളത്തിലെ ആദ്യ ചെറുകഥാ കൃത്തുക്കളില്‍ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും സാമൂഹ്യരാ​ഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ ഫസ്റ്റ് അസിസ്റ്റന്‍റായി 1930 ഏപ്രില്‍ വരെ പ്രവര്‍ത്തിച്ചു.

കണാരി,

1940-ല്‍ പി. കണാരിമാസ്റ്റര്‍ ഹെഡ്മാസ്റ്ററായ തോടുകൂടി ഈ വിദ്യാലയം ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കണാരി മാസ്റ്ററുടെ മുന്‍കൈയും അന്നത്തെ സ്കൂള്‍ മാനേജരായ മോണ്‍സിഞ്ഞോര്‍ റോഡ്രിഗ്സിന്‍റെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേര്‍ന്നപ്പോള്‍ 1941 മാര്ച്ച് 15നു ഇന്‍ഡ്യന്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള കല്‍പ്പന മദിരാശി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂണ്‍ 1നു സെന്‍റ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂള്‍ നിലവില്‍ വന്നു.

ഫാ. പതിയില്‍,

1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്‍റ് ജോസഫ്സ് ഹൈസ്കൂള് അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പില്‍ക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ നിരവധി വര്‍ഷങ്ങളില് മികച്ച റാങ്കുകള്‍ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഹൈസ്കൂളായി 60 വര്‍ഷം പിന്നിട്ടപ്പോള്‍ 2000 ജൂലൈ മാസത്തില്‍ ഈ വിദ്യാലയം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യ പ്രിന്സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍ ചുമതലയേറ്റു

എസ്.എസ്.എല്.സി. റിസല്‍ട്ട്,
ഹയര്‍ സെക്കന്‍ററി റിസല്‍ട്ട്',

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, എന്‍.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവയും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികള്‍, വിവിധ സയന്‍സ് വിഭാഗങ്ങള്‍ക്കായി 4 ലാബുകള്‍, കംപ്യൂീട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാള്‍ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെയും പ്രിന്‍സിപ്പാളിന്‍റെയും ഓഫീസ് മുറികള്‍ ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്

വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  • റെഡ്ക്രോസ് സൊസൈറ്റി

സേവനസന്നദ്ധമായ ഒരു റെഡ്ക്രോസ് യൂണിറ്റ് വിദ്യാലയത്തില്‍ പ്രവര്ത്തിക്കുന്നു.

  • എന്‍.സി.സി.

സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ ദേശീയതലത്തില്‍ പങ്കെടുക്കുവാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അര്ഹതനേടിയിട്ടുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി


  • സ്പോര്‍ട്സ്

ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളില്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള് സംസ്ഥാന-ദേശീയ ടീമുകളുടെ ഭാഗമാകുവാന്‍ അര്‍ഹത നേടിയിട്ടുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


മാനേജ്മെന്റ്

മാനേജ്മെന്റ്: കണ്ണൂര്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്: റവ. ഫാ. ജേക്കബ് ജോസ് ലോക്കല്‍ മാനേജര്‍: റവ. ഫാ. പീറ്റര്‍ പാറേക്കാട്ടില്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍: 1. റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്റ 1922-39
2. ശ്രീ. പി. കണാരി 1940-48
3. റവ. ഫാ. തോമസ് പള്ളത്ത്കുഴി 1948-50
4. റവ. ഫാ. ജസ്റ്റിന്‍ സല്ദാന 1950-52
5. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ 1952-80
6. ശ്രീ. പി.കെ. വെങ്കിടേശ്വര അയ്യര്‍ (ഇന്‍ചാര്‍ജ്ജ്) 1969-71
7. ശ്രീ. കെേ.രാഘവന് 1980-85
8. ശ്രീ. വി.പി. ലക്ഷ്മണന്‍ 1985-90
9. ശ്രീൂ. ടി.കെ. ബാലന്‍ 1990-93
10. ശ്രീ. കെ.കെ. രാധാകൃഷ്ണന്‍ 1993-94
11. ശ്രീ. എം.കെ. ശ്രീകുമാര് 1994-95
12. ശ്രീ. യു. സുകുമാരന്‍ 1995-2000
13. ശ്രീ. പി.വി. രാമചന്ദ്രന്‍ (പ്രിന്‍സിപ്പാള്‍) 2000-04
14. ശ്രീ. കെ. സുരേഷ് ബാബു (പ്രിന്‍സിപ്പാള്‍) 2004-09
15. ശ്രീ. പി. ദിനേശന്‍ (ഹെഡ്മാസ്റ്റര്‍) 2004-07
16. ശ്രീ. വി. രവീന്ദ്രന്‍ (ഹെഡ്മാസ്റ്റര്‍) 2007-09

ലോക്കല്‍ മാനേജര്‍മാര്‍ 1. റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്റ
2. മോണ്‍സിഞ്ഞോര്‍ ജെ.ബി. റോഡ്രിഗ്സ്
3. റവ. ഫാ. ജോണ്‍ വരയന് കുന്നേല്‍
4. റവ. ഫാ. ജെയിംസ് നന്പ്രത്ത്
5. റവ. ഫാ. പോള്‍ സേവ്യര്‍
6. റവ. ഫാ. വലേരിയന്‍ ഡിസൂസ
7. റവ. ഫാ. കെ.വി. ജോണ്‍ എസ്.ജെ.
8. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍
9. റവ. ഫാ. സെബാസ്റ്റ്യന്‍
10. റവ. ഫാ. പി.ജെ. ലോറന്‍സ്. എസ്.ജെ.
11. റവ. ഫാ. ജിുയോപയ്യപ്പിള്ളി
12. റവ. ഫാ. ജേക്കബ് പുലിക്കോടന്‍ എസ്.ജെ.
13. റവ. ഫാ. വര്‍ഗീസ് ആലുക്കല്‍
14. റവ. ഫാ. ജോസ് അവന്നൂര്‍
15. റവ. ഫാ. വര്‍ക്കി ചന്ദ്രന്‍ കുന്നേല്
16. റവ. ഫാ. വിക്ടര്‍ മെന്‍ഡോന്‍സ
17. റവ. ഫാ. ജോയ് മാത്യു
18. റവ. ഫാ. ബെന്നി പൂതറയില്‍
19. റവ. ഫാ. ആന്‍റണി ഫ്രാന്‍സിസ്. പി.വി.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മൂര്‍ക്കോത്ത് രാമുണ്ണി: കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവര്‍ത്തകന്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.
വീനീത്. ആര്‍: മലയാളം, തമിഴ് സിനിമാ നടന്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   * തലശ്ശേരി പഴയ ബസ് സ്റ്റാന്‍റില്‍ ഹോസ്പിറ്റല്‍ റോഡിലൂടെ 100 മീറ്റര്‍ നടന്ന് ഗുണ്ടര്‍ട്ട് റോ‍ഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.
   *  റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍
നിന്നും 200 മീറ്റര്‍ മാത്രം അകലം. തലശ്ശേരി ഫയര്‍ സ്റ്റേഷന്‍, തലശ്ശേരി ജനറല്‍ ആശുപത്രി, ആര്‍.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണു.
"https://schoolwiki.in/index.php?title=ഓണിയൻ.എച്ച്.എസ്.കോടിയേരി&oldid=83804" എന്ന താളിൽനിന്ന് ശേഖരിച്ചത്