ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/കാക്കക്കുളി

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാക്കക്കുളി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കക്കുളി
                              "അമ്മേ.... ദെന്താ ഈ കാട്ടണേന്ന് നോക്ക്യേ.... അനുമുറ്റത്തു നിന്നു വിളിച്ചു കൂവി.അമ്മ വേഗം മുറ്റത്തേക്ക് ചെന്നു. 'എന്താ 'അമ്മൂ..' അമ്മ ചോദിച്ചു. ദ്വേഷ്യത്തോടെ തൊടിയിലേക്ക് വിരൽ ചൂണ്ടി അമ്മു പറഞ്ഞു " നോക്കൂ.. ഞാൻ പക്ഷികൾക്ക് കുടിക്കാൻ വെച്ച വെള്ളം ആ കള്ളക്കാക്ക ചീത്തയാക്കുന്നത് കണ്ടോ" ?  അനു വിരൽ ചൂണ്ടിയ വശത്തേക്ക് നോക്കിയ അമ്മ കണ്ടത് കുടിക്കാൻ വെള്ളം വെച്ച പാത്രത്തിൽ വെള്ളം തെറിപ്പിച്ച് മുങ്ങിക്കുളിക്കുന്ന ഒരു കാക്കയെയാണ്.അമ്മയ്ക്ക് ചിരി വന്നു. ഓ.... ഇതാണോ ഇത്ര വല്യ കാര്യം.? അമ്മയുടെ ചിരി കണ്ടപ്പോൾ അനുവിന് വീണ്ടും അരിശം വന്നുന്ന് അവളുടെ മുഖം കണ്ടപ്പോൾ അമ്മയ്ക്ക് മനസ്സിലായി. " കാക്കകൾ അങ്ങനെയാണമ്മൂ.... മറ്റു പക്ഷികളെപ്പോലെയല്ല അവർ വെള്ളം കണ്ടാൽ കുളിക്കും.ഏറ്റവും വൃത്തിയുള്ള പക്ഷിയാണ് കാക്ക എന്ന് കേട്ടിട്ടില്ലേ..." അമ്മ പറഞ്ഞു. അപ്പോഴാണ് അമ്മുവിന് ടീച്ചർ ചൊല്ലി തന്ന ആ കവിതയിലെ വരി ഓർമ്മ വന്നത്, 'ചീത്തകൾ കൊത്തിവലിക്കുകിലും ,ഏറ്റവും വൃത്തി വെടിപ്പെഴുന്നോൾ '   അമ്മു പിന്നെ ഒന്നും മിണ്ടിയില്ല. കുളി കഴിഞ്ഞ് കാക്ക പാറിപ്പോയി.                   
ഷിഫ്ന കെ
4 B. കെ.എം.എം.എ.യു.പി.സ്ക്കൂൾ, ചെറു കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ