തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- അർജുൻ (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കിച്ചുവിന്റെ അവധിക്കാലം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിച്ചുവിന്റെ അവധിക്കാലം
             ഒരവധിക്കാലത്ത് കിച്ചു അവന്റെ അമ്മാവന്റെ വീട്ടിലേക്ക് യാത്രയായി . അവൻ അമ്മാവന്റെ കൂടെ പല പല കാഴ്ചകളും കാണാൻ പുറത്തിറങ്ങി . മനോഹരമായ പുഴകളും കായലുകളും മനുഷ്യർ പ്ലാസ്റ്റിക് മാലിന്യങ്ങൾ  കൊണ്ട് നിറച്ചിരിക്കുന്നു . അമ്മാവന്റെ കൂടെ ഒരിക്കൽ വന്നപ്പോഴുള്ള കാഴ്ച അവന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു . പച്ച വിരിച്ചു നിൽക്കുന്ന നെൽ പാടങ്ങളും കളകള ശബ്ദത്തോടുകൂടിയ പുഴകളും തോടുകളും , കിളികളുടെ കലപില ശബ്ദവും ,നല്ല സ്വർണ നിറത്തിൽ മാമ്പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന മാവുകളും ,ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന പൊയ്കകളും അവൻ ഇന്നും ഓർക്കുന്നു . അത്രയും മനോഹരമായ പരിസ്ഥിതിയെ മനുഷ്യർ ഇന്ന് മലിനമാക്കിയിരിക്കുന്നു .   അത് അവന്റെ കുഞ്ഞുമനസിനെ വല്ലാതെ വേദനിപ്പിച്ചു . ഇത് കണ്ട് മുത്തശ്ശൻ കിച്ചുവിനോട് പറഞ്ഞു , "മോനേ  ,മനുഷ്യർ അവരുടെ ആവശ്യങ്ങൾക്ക് മരങ്ങളെല്ലാം മുറിച്ചുമാറ്റുന്നു . തണലേകുന്നതും , വെള്ളപൊക്കം തടയുന്നതുമായ ഈ മരങ്ങളൊക്കെ മുറിച്ചുമാറ്റിയാൽ മനുഷ്യർക്കുതന്നെ നാശം വിതയ്ക്കുമെന്ന് അവർ ഓർക്കുന്നില്ല . ഇങ്ങനെ മരങ്ങളൊക്കെ മുറിച്ചുമാറ്റി പ്രകൃതിയെ ഉപദ്രവിച്ചതുകൊണ്ടാണ് നമുക്ക് കഴിഞ്ഞവർഷം പ്രളയം അനുഭവിക്കേണ്ടിവന്നത്" . ഇതൊക്കെ കണ്ടപ്പോൾ കിച്ചുവിന്  സങ്കടം തോന്നി . അതിന്ശേഷം അവൻ വീട്ടുവളപ്പിൽ ധാരാളം തൈകൾ നട്ടുവളർത്താൻ തുടങ്ങി . 
കൂട്ടുകാരെ , അപ്പുവിനെ പോലെ നമുക്കും പ്രകൃതിയെ സംരക്ഷിക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കാം ...




വൈഗരാജ്
നാലാം ക്ലാസ് തൂവക്കുന്ന് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ