ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ചിന്നു മുയലും എലിക്കുട്ടനും/ചിന്നു മുയലും എലിക്കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSSNEERVARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്നു മുയലും എലിക്കുട്ടനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്നു മുയലും എലിക്കുട്ടനും


                                                     ചിന്നു മുയലും എലിക്കുട്ടനും
                                                     ഉറ്റ ചങ്ങാതിമാരായിരുന്നു ചിന്നു മുയലും എലിക്കുട്ടനും . ഒരു ദിവസം രണ്ടു പേരും പൂന്തോട്ടത്തിൽ ഒളിച്ചു കളിക്കുകയായിരുന്നു. അപ്പോഴാണ് ദൃഷ്ടനായ ചിണ്ടൻ കുറുക്കൻ അതു വഴി വന്നത്. മറ്റുള്ളവരെ വെറുതെ ഉപദ്രവിക്കുക എന്നതാണ് അവന്റെ പ്രധാന ജോലി. ചിന്നു വിനെയും എലിക്കുട്ടനെയും കണ്ടപ്പോൾ അവന് വെറുതെ ഇരിക്കാൻ കഴിഞ്ഞില്ല. "നല്ല ഇരയെയാണല്ലോ ഇന്നെ നിക്ക് കിട്ടിയത്. ഇന്ന് ഇവരെ ഓടിച്ചിട്ട് തന്നെ കാര്യം. " അവൻ കരുതി. ചിണ്ടൻ അവരുടെ നേരെ ഓടിച്ചെന്നു. അവനെ കണ്ടപ്പോൾ തന്നെ ചിന്നു വിളിച്ചു കൂവി. "എലിക്കുട്ടാ ഓടി രക്ഷപ്പെട്ടോ .ചിണ്ടൻ വരുന്നുണ്ടേ ......" ചിന്നുവിനുപുറകെത്തന്നെ എലിക്കുട്ടനും ഓടി . ചിണ്ടനുണ്ടോ വെറുതെ നിൽക്കുന്നു. അവനും അവരുടെ പുറകെ ഓടി .
                                                        "ചിന്നൂ , ചിന്തൻ എലികുട്ടൻ നമ്മുടെ പുറകെത്തന്നെയുണ്ട്. നീ എന്തെങ്കിലും വഴി ആലോചിക്ക് ഇല്ലെങ്കിൽ നമ്മുടെ കഥ കഴിഞ്ഞതു തന്നെ. "എലികുട്ടൻ ഓർമിപ്പിച്ചു  . നമുക്ക് ചിട്ടുവാനയുടെ അടുത്തേക്ക് ഓടാം. ചിട്ടു എന്തായാലും നമ്മെ രക്ഷിക്കും " . " അവനിപ്പോൾ ആ പുഴക്കരയിലുണ്ടാകും. നമുക്ക് അങ്ങോട്ട് പോകാം ". ചിന്നു പറഞ്ഞു. രണ്ടു പേരും അവർക്ക് കഴിയുന്ന വേഗത്തിൽ ഓടി.
                                                        പുഴക്കരയിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു ചിട്ടു . "ചിന്നുവും എലിക്കുട്ടനും അല്ലേ ഓടി വരുന്നത് എന്തോ ഒരു പന്തികേടുണ്ടല്ലോ " ചിട്ടു വേഗം എഴുന്നേറ്റു " . "ആ ദുഷ്ടനായ ചിണ്ടനും പുറകെ ഉണ്ടല്ലോ? വേഗം ചിന്നുവിനേയും എലിക്കുട്ടനെയും രക്ഷിക്കണം " . 'ചിട്ടു, ഞങ്ങളെ രക്ഷിക്കൂ" എലിക്കുട്ടൻ വിളിച്ചു കൂവി " .ചിട്ടു വേഗം അവരെ തുമ്പിക്കൈയിൽ  കോരിയെടുത്തു തന്റെ പുറത്ത് ഇരുത്തി. വൈകാതെ ത്തന്നെ ചിണ്ടനും അവിടെ എത്തി. " മര്യാദയ്ക്ക് അവരെ എനിക്ക് തന്നോ . ഇല്ലെങ്കിൽ ഞാൻ നിന്നെയും ഉപദ്രവിക്കും. " ചിണ്ടനൊന്ന് അവരെ വിരട്ടി നോക്കി " പക്ഷെ ചിണ്ടന്റെ വിരട്ടലിന് കാര്യമൊന്നും ഉണ്ടായില്ല. ദേഷ്യം വന്ന ചിട്ടു ഗൗരവത്തോടെ പറഞ്ഞു . " ഞാനിവരെ നിനക്ക് വിട്ടുതരില്ല , ഈ കാട്ടിൽ എല്ലാവരെയും സഹായിക്കുന്ന പാവങ്ങളാണ് ഇവർ. നീ എപ്പോഴെങ്കിലും അപകടത്തിൽ പെട്ടാൽ ഇവരായിരിക്കും നിനക്ക് ഉപകാരപ്പെടുക. പാവങ്ങളെ ഉപദ്രവിക്കുന്നവർക്ക് നാശം മാത്രമേ വരൂ നിങ്ങൾ ഒത്തുചേർന്നാൽ എന്തു രസമായിരിക്കും? ഈ കാടിനെ നിങ്ങൾക്ക് മാറ്റി മറിക്കാം " ചിട്ടുവാനയുടെ വാക്കുകൾ ചിണ്ടന്റെ മനസ്സിനെ വേദനിപ്പിച്ചു. " ഞാനിനി ആരേയും ഉപദ്രവിക്കില്ല. വാ നമുക്ക് നല്ല കൂട്ടുകാരാവാം. ഇനി ഈ കാടിന്റെ കാര്യം നമുക്ക് നോക്കാം. നാലു പേരും അന്നുമുതൽ നല്ല ചങ്ങാതിമാരായി.
                                               കൂട്ടുകാരെ , പാവങ്ങളെ നാം ഒരിക്കലും ഉപദ്രവിക്കരുത്. മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടത്.



നചികേത് എസ് ഗോപാൽ
2A ജി എച് എസ് എസ് നീർവാരം ,വയനാട് ,മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ