ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ നന്മകൾ
കൊറോണക്കാലത്തെ നന്മകൾ
ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട് ഇന്ന് ലോകമെങ്ങും പടർന്നു പിടിച്ച കൊറോണ വൈറസ് എന്ന കോവിഡ് 19 ഇതിനകം അനേകമായിരം പേരെ കൊന്നൊടുക്കി . ഈ മഹാമാരിക്ക് മുൻപിൽ ഫലപ്രദമായ മരുന്നുകൾ ഇല്ലാതെ ലോകം പകച്ചു നില്കുകയാണ്. നമ്മളെല്ലാവരും കൂട്ടിലടച്ച കിളികളെ പോലെ ലോക് ഡൗൺ എന്ന അവസ്ഥയിൽ കഴിയുന്നു . ഇങ്ങനെയാണെങ്കിലും കൊറോണ മൂലം ചില നന്മകൾ ഉണ്ടായി എന്നത് ഒരു വസ്തുതയാണ് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പുലർത്തേണ്ടതിന്റെ പ്രാധാന്യം നമ്മൾ മനസ്സിലാക്കി . വാഹനങ്ങൾ നിരത്തിലിറങ്ങാത്തതു മൂലം അന്തരീക്ഷ മലിനീകരണം കുറഞ്ഞു . എല്ലാ വീട്ടുമുറ്റത്തും കൃഷി ചെയ്യേണ്ടതിന്റെ ആവശ്യം ഈ കൊറോണകാലം നമുക്ക് മനസ്സിലാക്കി തന്നു . ചെലവ് ചുരുക്കി ജീവിക്കേണ്ടതെങ്ങനെ എന്ന് നാം മനസ്സിലാക്കി. കുളങ്ങളും നദികളും മാലിന്യവിമുക്തമായി.കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കുറച്ചുകൂടി ദൃഢമായി. നമ്മെപ്പോലെ നമ്മുടെ അയൽക്കാരെയും സ്നേഹിക്കുവാനും അവരുടെ സുഖദുഃഖങ്ങളിൽ പങ്ക് കൊള്ളുവാനും ഈ മഹാമാരി നമ്മെ പഠിപ്പിച്ചു . എങ്ങനെ അച്ചടക്കമുള്ള ഒരു നല്ല വ്യക്തിയായി തീരുമെന്ന് നാമെല്ലാം സ്വയം തെളിയിച്ചു .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം