ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ ചൈനയിലെ ഉൽപ്പന്നം

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൈനയിലെ ഉൽപ്പന്നം

ലോകമെമ്പാടും പടർന്നുകയറിയ വൈറസാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. നമ്മുടെ ലോകരാജ്യങ്ങളെ തടവിലാക്കിയിരിക്കുകയാണ് ഈ വൈറസ്. അതിഭീകരനും അതിശക്തനുമാണ് ഈ വൈറസ്. 2019 നവംബറോടെ ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ പടർന്നു പിടിച്ച മഹാമാരിയാണ് കോവിഡ്19 . കൊറോണ വിഭാഗത്തിൽ പെടുന്ന ഈ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിൽ ആയിരക്കണക്കിനാളുകളാണ് ദിവസവും ജീവൻ വെടിയുന്നത്. ഈ രോഗത്തിനു ഫലപ്രദമായ മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനമാണ് വേണ്ടത്. അതിനാൽ വ്യക്തി ശുചിത്വം,സാമൂഹിക ശുചിത്വം,പരിസര ശുചിത്വം എന്നിവ പാലിക്കുക.

വായും മൂക്കും മാസ്ക് ഉപയോഗിച്ചു മൂടിക്കെട്ടുക. ഇടയ്ക്കിടെ സോപ്പ് കൊണ്ടോ ഹാന്റവാഷ് കൊണ്ടോ കൈകൾ കഴുകുക. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂപേപ്പറോ തൂവാലയൊ കൊണ്ട് മറച്ചുപിടിക്കുക. ആളുകൾ കൂടുതലുള്ള ചടങ്ങിൽ പങ്കെടുക്കാതിരിക്കുക. രോഗം പിടിപ്പെട്ട ആളുമായിട്ട് സമ്പർക്കമൊന്നും പാടുള്ളതല്ല. ആളുകളുമായിട്ട് കുറച്ച് അകലം പാലിച്ച് ഇടപഴകുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. അതിനാൽ നമുക്ക് വീടുകളിലിരുന്ന് വിഷമില്ലാത്ത പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്തും പാകംചെയ്തും ഭക്ഷിച്ച് നമുക്ക് നമ്മുടെ പ്രതിരോധശേഷി കൂട്ടാം. കൊറോണ വൈറസിനെ ഭയന്ന് പരിഭ്രാന്തരാകുകയല്ല വേണ്ടത്. അതിനെതിരെ പ്രതിരോധിച്ച് നമുക്ക് നല്ലൊരു നാളേക്കു വേണ്ടി ഒത്തൊരുമിച്ച് പോരാടാം. ‘ലോകാ സമസ്താ സുഖിനോ ഭവന്തു'

അനാമിക വി സാജ൯
5 ബി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം