ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

പോരാടുവാൻ നേരമായ് കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക്
ഒഴിവാക്കിടാം ഹസ്തദാനം

അൽപകാലം അകന്നിരുന്നാലും പരിഭ്രമിക്കേണ്ട
പിണങ്ങേണ്ട, പരിഹാസ രുപേണ
കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ട് കൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ,ഒരു ജനതയെ തന്നെയല്ലോ

ആരോഗ്യ രക്ഷയ്ക്ക് നൽകുും നിർദേശങ്ങൾ
പാലിച്ചിടാം മടിച്ചിടാതെ
 
 ആശ്വാസമാകുന്ന ശുഭ വാർത്ത കേൾക്കുവാൻ
  ഒറ്റ മനസ്സോടെ കാത്തിരിക്കാം

  ജാഗ്രതയോടെ ശുചിത്തബോധത്തോടെ
  നാം ഒരുമിച്ച് മുന്നേറാം ഭയന്നിടാതെ

 ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
  ഇൗ നന്മക്ക് വേണ്ടി പോരാടുവാൻ

  കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൽ
   അലയടികളിൽ നിന്ന് മുക്തി നേടാം
 

അഞ്ജിമ ഇ
8 D ജി നി എച്ച് എസ്സ് എസ്സ് കറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത