വി എം എച്ച് എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/്്കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ജനസംഖ്യയിൽ ഒന്നാമനായ ചൈനയുടെ
ചില്ലുകൂട്ടിൽനിന്നും വന്ന രോഗം
ഭീതിതമായ് അലകളടിച്ചു കൊടുംക്രൂരനായ്
വന്നരോഗം
അയൽ രാജ്യത്തുനിന്നു പൊട്ടിവന്ന നീ
ദൈവനാട്ടിലേക്ക് നുഴഞ്ഞുവന്നു
ക്ഷേത്രങ്ങൾ പൂട്ടി,മതിലുകൾ കെട്ടി കെട്ടി
എല്ലായിടവും നിശബ്ദമായി
എന്തിനിങ്ങോട്ട് കടന്നുവന്നു നീ
എന്തിനിത്ര ക്രൂരനായ്
ജീവവായുവിനെ വില്ലനാക്കി
നീ പട൪ന്നുനടക്കുന്നു ഇവിടെയെല്ലാം
നിങ്ങൾ വിശ്വസിച്ച യമദേവനിന്ന്
ഞാനായ് അവതാരമേറ്റിടുന്നു

അനുശ്രീ
9B വി.എം.എച്ച്.എസ്സ്.എസ്സ്,കൃഷ്ണപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത