സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/കാലന്റെ സങ്കടം
കാലന്റെ സങ്കടം
ബഹുമാനപെട്ടവരെ സ്നേഹമുള്ളവരെ കാലൻ എഴുതുന്നത് എനിക്ക് അതിയായ ദുഃഖമുണ്ട്. എന്തെന്നാൽ ഞാൻ പ്രായം കൂടിയവനായിപ്പോയി. എനിക്ക് പുതുമയില്ല എന്റെ വാഹനം നൂറ്റാണ്ടു പഴക്കമുള്ള പോത്താണ്. എനിക്ക് കൊമ്പും കിരീടവുമുണ്ട്. പണ്ടത്തെ വേഷം തന്നെ. പക്ഷെ മാറാരോഗമുള്ളവർ, വൃദ്ധർ , ചതിയും വഞ്ചനയും ചെയ്യുന്നവർ, രാഷ്ട്രീയക്കാർ, യുവജനനേതാക്കൾ അങ്ങനെ നീണ്ടനിരകൾ. ഇപ്പോൾ എവിടെ ചെന്നാലും ആരുടെ മുഖവും വ്യക്തമായി കാണുന്നില്ല. മുഖം മറച്ചവർ കൈയുറ ഇട്ടവർ പൊതുനിരത്തിലും റോഡിലും ഇല്ല. എന്നെ കൂടുതൽ സങ്കടപെടുത്തുന്നത് മുടിയൊക്കെ സ്ട്രെയ്റ്റ് ചെയ്ത ചൈനക്കാരൻ കൊറോണ (കോവിഡ് -19) വെറും പത്തൊമ്പത് കാരൻ പയ്യൻ, ....... അവൻ മിടുക്കൻ ആണ്. ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളിൽ വിലസുന്നു ങ്ഹാ,.. അവൻ ചെറുപ്പം അല്ലെ...... എല്ലാവരെയും എങ്ങനെ ഇഷ്ടപെടുന്നു എന്നറിയില്ല നല്ല മൂക്ക് ഉണ്ടോ?... സുന്ദരൻ ആണോ....? സുന്ദരി ആണോ...? പ്രായം ഉള്ളവർ ആണോ...? കുട്ടികൾ ആണോ..? അല്ല. മുഖം മറച്ചവരെ എങ്ങനെ മനസിലാക്കുന്നു ... ഭാഗ്യവാൻ. മദ്യം നിർത്തുന്നതിനു മുൻപ് എന്നെ ചില ചേച്ചിമാരും അമ്മമാരും ഓർത്തിരുന്നു... (കാലൻ കുടിച്ചിട്ടാ വന്നിരിക്കുന്നത്) എന്നൊക്കെ. പിന്നെ kമഴക്കാലം ആകുമ്പോൾ പ്രായം ഉള്ളവർ ഒക്കെ എന്നെ ഓർക്കും ( കാലൻ കുടയായി) ങ്ഹാ, ആരോട് പറയാൻ. അതൊക്കെ ഒരു കാലം. എല്ലാവരും മാരക രോഗം വരുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും വൃദ്ധർ ആകുമ്പോഴും എന്റെ സങ്കടം മനസിലാക്കുമെന്ന് വിശ്വസിക്കുന്നു. സങ്കടത്തോടെ കാലൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ