വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/സോഷ്യൽ മീഡിയ

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സോഷ്യൽ മീഡിയ

ഇനിയെന്തു വേണമീ പുതുതല
മുറയ്ക്കിന്നു വഴിതെറ്റി അകലേയ്ക്ക്
അകന്നു പോയിടുവാൻ
ദൂരങ്ങൾ താണ്ടി അകലേയ്ക്ക്
പോകുന്ന പൈതങ്ങൾ അറിയില്ലിതിൻ
വിപത്തൊന്നുമേ
നല്ലതും നന്മയും നൽകുമെന്നാകിലും
മറുവശം കണ്ടാൽ ഭയക്കുന്നീ ലോകവും
അറിവുകൾ പകരുവാൻ ഏറെ
സഹായിയും അപകടം നൽകുവാൻ
 ഉള്ള പ്രയോഗവും
അറിയാതെ ചെന്നങ്ങു
 പെട്ടു പോയീടുന്ന ഒരു ജന കൂട്ടമുണ്ടീ ലോകമെവിടെയും
അറിയില്ല പാവങ്ങൾ ഇതിൻ ദൂഷ്യമൊന്നുമേ
പറയില്ല ആരും ഇതിൻ മോശമൊന്നുമേ
ഉപയോഗമെല്ലാം അറിവോടറിഞ്ഞിടാം
ഉപദ്രവമെല്ലാം അറിഞ്ഞങ്ങു നിന്നിടാം
"ഒരുമിച്ചു കൈകൾ കോർത്ത് ഒന്നായ് പിടിച്ചിടാം
നന്മകൾ മാത്രം നിറച്ചു" നാം നീങ്ങിടാം
 

കാവ്യ എം യു
10 B വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത