പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി/അക്ഷരവൃക്ഷം/ നെല്ലിമുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നെല്ലിമുത്തശ്ശി

എനിക്ക് വയസ്സ് ഇരുപത്തിയെട്ട് എന്നാണ് പറയേണ്ടത് .പാവാടയും ബ്ലൗസ്ഉം ഇട്ട് മുത്തശ്ശന്റെ കൂടെ പോകുന്നത് മാത്രം എനിക്ക് ഓർമ ,ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു .അങ്ങനെ ഒരിക്കൽ മുത്തശ്ശൻ എന്നെ അപ്പു ,ഉണ്ണി ,ചക്കി എന്നിവരെ പരിചയപ്പെടുത്തി തന്നു .എന്നോട് ചക്കി പറഞ്ഞു "വാ നമുക്ക് കളിക്കാം ".പക്ഷെ പേടി കാരണം ഞാൻ പുറകോട്ടു വലിഞ്ഞു .എന്നാൽ പിന്നീട് കളി തുടങ്ങി .പിന്നെ അതൊരു സ്ഥിരം പരിപാടിയായി .

ഓണക്കാലമായി ,എന്റെ വീട്ടിൽ ഊഞ്ഞാലിട്ടു .ഊഞ്ഞാലിട്ടതിന്റെ അപ്പുറത്തു നെല്ലി മരമാണ് ,ഒരു മുത്തശ്ശി നെല്ലി .അപ്പുവും ഉണ്ണിയും ചാക്കിലും വീട്ടിൽ വന്നു .ഞങ്ങൾ മണ്ണിൽ കളി തുടങ്ങി .എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എന്റെ മനസ്സിൽ .കുപ്പായം മുഴുവൻ ചെളി ആയി .ഞങ്ങൾക്ക് എന്നും നെല്ലി മുത്തശ്ശി നെല്ലിക്ക തരുമായിരുന്നു .മണ്ണിലും മഴയിലും കളിചു പറമ്പിലെ പഴങ്ങൾ പെറുക്കിത്തിന്നു കാലം .

എന്നാൽ ഞാൻ ഇപ്പം ആലോചിക്കുന്നത് എന്റെ കുട്ടിക്കാലം തിരിച്ചു വന്നിരുന്നെങ്കിൽ .....എന്റെ കൊച്ചുവാവയെ എനിക്ക് വീട്ടിനു വെളിയിൽ ഇറക്കാൻ പേടിയാണ് .കാരണം ഇന്നത്തെ ആരോഗ്യ പ്രശ്നങ്ങൾ .ഒന്ന് മഴ നനഞ്ഞാൽ അവൾക്ക് പനി പിടിക്കുന്നു .ഇതിനെല്ലാം കാരണം ഇന്നത്തെ മനുഷ്യരാണ് .അവരുടെ പ്രവൃത്തി മൂലം പ്രകൃതി ആകുന്ന അമ്മക്ക് ദോഷം സംഭവിക്കുന്നു .അതിനുള്ള ശിക്ഷ പ്രകൃതി നമുക്ക് തിരിച്ചു തരുന്നു .മരങ്ങൾ വച്ച് പിടിപ്പിച്ചു മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം .........ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി ......

വിനീത സി
10 A പദ്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ