പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കോവിഡ് -19 ക്വാറന്റൈൻ പഠിപ്പിച്ചത്
കോവിഡ് 19 - ക്വാറന്റൈൻ പഠിപ്പിച്ചത് പത്തനംതിട്ട ജില്ലയിൽ തിരുവല്ലാ താലൂക്കിൽ പെരിങ്ങര ഗ്രാമത്തിലുള്ള പ്രിൻസ് മാർത്താണ്ഡവർമ ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് . പരീക്ഷ പൂർത്തിയാകും മുൻപ് മഹാമാരി മൂലം വീട്ടിൽ ഇരിക്കേണ്ടി വന്നു .ഈ കാലയളവിൽ ഞാൻ പഠിച്ച എന്നെ പഠിപ്പിച്ച കാര്യങ്ങൾ പങ്കുവെക്കുകയാണ് .
ഇങ്ങനെ നമ്മൾ ആകേണ്ടി വന്ന സാഹചര്യം അറിയാമല്ലോ . മദ്ധ്യ ചൈനയിലെ വ്യവസായ കേന്ദ്രമായി അറിയപ്പെടുന്ന തുറമുഖ നഗരമായ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് എന്ന രോഗബാധ ലോകത്തു ഉടനീളം വ്യാപിച്ചു പതിനായിരക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചു . ലക്ഷകണക്കിന് ആളുകൾ ഈ വൈറസ് ബാധിതരുമാണ് . നമ്മുടെ രാജ്യത്തും ഈ വൈറസ് മൂലം നിരവധി ജീവൻ നഷ്ടപ്പെടുകയും ധാരാളം പേര് രോഗ ബാധിതരാകുകയാലും ഈ രോഗം പടർന്നു പിടിക്കാനായി സാമൂഹിക അകലം അനിവാര്യമാകയാൽ നമ്മൾ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചേർന്നു . സ്കൂൾ കാലയളവിൽ കളിച്ചും ചിരിച്ചും ആടിപ്പാടിയും പഠനത്തിൽ മുഴുകിയും കഴിഞ്ഞു വന്നിരുന്നു . അതിനപ്പുറത്തേക്കു മറ്റൊന്നും ചിന്തിക്കാൻ നമ്മുക്ക് സമയവും അവസരവും കിട്ടിയില്ല എന്നതാണ് യാഥാർഥ്യം . ഈ സമയത്തു കൂട്ടുകാരോടൊത്തു സമയം ചിലവഴിക്കാനോ പഠനത്തിൽ മുഴുകേണ്ടതായിട്ടോ ഇല്ലാത്തതിനാൽ ജീവിതത്തിന്റെ പല തലങ്ങളിലേക്ക് ചിന്തിക്കേണ്ടി വരികയും വേറിട്ട ജീവിതം അനുഭവ യോഗ്യം ആയിട്ടുള്ളതുമാണ് . അടങ്ങിയിരിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിച്ചു വന്ന നമ്മൾക്ക് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉപദേശവും ശാസനയും എന്നും അരോചകമായിരുന്നു .ലോക്കഡോൺ പ്രഖ്യാപിച്ചപ്പോൾ നമ്മൾക്ക് അത് ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല .എന്നാൽ നമ്മൾ അതിനു നിര്ബന്ധിതാരകേണ്ടി വന്നു എന്നതാണ് വസ്തുത . എവിടെ നമ്മൾ മനസിലാക്കേണ്ട സത്യം അനുസരണയും ഉത്തരവാദിത്വ ബോധവും സ്കൂൾ തലം മുതൽ നമ്മൾ സ്വായത്തമാക്കേണ്ടതും ആണ് . എങ്കിൽ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നമ്മൾക്ക് സ്വമേധയാ ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയു . പഠനത്തിനും ആഹ്ലാദത്തിമിർപ്പിനുമപ്പുറം അനുസരണയും ഉത്തരവാദിത്വ ബോധവും വ്യക്തി ശുചിത്വവും അനിവാര്യമാണെന്ന് ഇപ്പോൾ നമ്മൾ പഠിച്ചു . എന്റെ മാതാപിതാക്കൾ പറഞ്ഞു കേട്ടതിൽ വച്ച് അവരുടെ കുട്ടിക്കാലത്തു ഉണ്ടായിരുന്നതും എന്നാൽ ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മൾക്ക് നഷ്‌ടമായ കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പവും സ്നേഹവും കരുതലും ഈ ദിവസങ്ങളിൽ നമ്മുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചു . വിദ്യാഭ്യാസത്തോടൊപ്പം കാർഷിക മേഖലയിൽ കൂടി ശ്രദ്ധ ചെലുത്തുന്നത് വഴി സ്വയം പര്യാപ്തത കൈവരിക്കാൻ ആവുന്നതാണ് എന്ന് ഈ സമയത്തു ചെയ്ത അടുക്കളത്തോട്ടത്തിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ടു . ഇത് വഴി പരിസര ശുചികരണവും ജൈവ പച്ചക്കറിയും ലഭിക്കുന്നതും ആരോഗ്യവും സന്തോഷവും നമ്മുക്ക് കൈ വരിക്കാവുന്നതുമാണ് . തിരക്കിട്ട മനുഷ്യജീവിതം വരുത്തി വച്ചതു പ്രകൃതിയെ മലിനമാക്കുകയും നശിപ്പിക്കുകയുമായിരുന്നു . ഈ ഭൂമി മനുഷ്യന് മാത്രമല്ല മറ്റു ജീവ ജാലങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിച്ചു . നമ്മുക്ക് കഴിയും വിധം പ്രവർത്തിച്ചു പ്രകൃതിയെ നാം സംരക്ഷിക്കണം . പ്ലാസ്റ്റിക്കിന്റെ ദൂഷ്യം മനസിലാക്കിയ നമ്മൾക്ക് നമ്മുടെ പ്രകൃതി നൽകുന്ന വിഭവങ്ങൾ തന്നെ അലങ്കാരമാക്കാം . ശുഭ പ്രതീക്ഷയോടെ വരവേൽക്കാം നമ്മുടെ നല്ല നാളുകൾ .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ