എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മുന്നേറാം ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31066 rpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുന്നേറാം ജാഗ്രതയോടെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം ജാഗ്രതയോടെ

വാഹനമില്ല പൊതുജനമില്ല

ശൂന്യമാം പാതയോരങ്ങൾ

ഭീതിതൻ ചൂളമടിച്ചുകൊണ്ട് കൊറോണയെന്ന വ്യാധിമാത്രം

തെല്ലും ഭയക്കേണ്ട സോദരരെ

നോക്കുവിൻ നിങ്ങൾ ശുചിത്വം മാത്രം.

സാഗരവീഥികൾ താണ്ടീടുന്ന

ലോകരാജ്യങ്ങളെ ഗ്രസിച്ച ഈ വ്യാധി

നമ്മൾ തടയണം സോദരരെ

കാക്കുക നീ നിൻ ആരോഗ്യത്തെ

മാസ്കുകൾ ധരിച്ചിടാം

കൈകൾ കഴുകീടാം

സ്നേഹ വാത്സല്യം വാക്കിലൊതുക്കീടാം

നേരിടാം ഈ ദുഃഖകാലത്തെ

അതിജീവിക്കാം ഈ മഹാമാരിയെ.



റിയ തങ്കച്ചൻ
VIII A SHGHS RAMAPURAM
രാമപുരം ഉപജില്ല
പാലാ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത