ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/മാറ്റങ്ങളുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറ്റങ്ങളുടെ കാലം

എത്ര മനോഹരമാണ് നമ്മുടെ പ്രകൃതി. ഈ മനോഹാരിതയിൽ അഭിമാനിക്കുന്നതിന്പകരം അതിനെ നമ്മൾ ചൂഷണം ചെയ്യുകയാണ് വൃക്ഷങ്ങളാലും പക്ഷികളാലും പുൽത്തകിടിയാലും നദികളാലും വയലോരങ്ങളാലും സൗന്ദര്യപൂരിതമായ പ്രകൃതി നമുക്ക് ഒരുക്കി തന്ന ജീവിതം എത്ര സന്തോഷകരമാണ് . ഈ സന്തോഷകരമായ യ ജീവിതം ആസ്വദിക്കാതെ നാം പ്രകൃതിയെ അന്യോന്യം ചൂഷണം ചെയ്യുകയാണ്. ഈ ചൂഷണം സഹിക്ക വയ്യാതെ പ്രകൃതി മനുഷ്യന് നൽകിയ ഏറ്റവും വലിയ തിരിച്ചടി ആണ് കോവിഡ് 19 ( കൊറോണ ). ഏതൊരു ജീവിക്കും ഒരു കർമ്മം ചെയ്താൽ കർമ്മ ഫലം തീർച്ചയായും ലഭിക്കും. അതു പോലെ തന്നെ പ്രകൃതി മനുഷ്യന് നൽകിയ കർമഫലം ആണ് ഈ മഹാമാരി . മുംബൈ , ഡൽഹി പോലുള്ള മോഡൽ പൊളിറ്റിക്കൽ സിറ്റികളിൽ വായുമലിനീകരണവും അന്തരീക്ഷ മലിനീകരണവും മൂലം വീർപ്പുമുട്ടുന്ന ഈ സാഹചര്യത്തിൽ പ്രകൃതി മനുഷ്യന് നൽകിയ ഈ തിരിച്ചടി പ്രകൃതിയെ തന്നെ പ്രകൃതി തണുപ്പി കുന്ന വിധത്തിൽ ആണ് . പ്രകൃതിയെനശിപ്പിക്കുന്ന തരത്തിലുള്ള ഫാക്ടറികളും മറ്റു സ്ഥാപനകളും അടച്ചുപൂ ട്ടിയിരിക്കുന്ന ഈ അവസ്ഥയിൽ പ്രകൃതി തന്റെ ശാന്തതയും , മനോഹാരിതയും തിരിച്ചു കിട്ടി. ഇനി നാം പ്രകൃതിയെ ചൂഷണം ചെയ്താൽ ഇതുപോലെ ഓരോ കൊറോണ വൈറസും പൊട്ടിമുളക്കുമെന്ന് ഓർക്കണം. അതിനാൽ ഇനി നമ്മൾ ഓരോരുത്തരും പ്രകൃതിയെ സംരക്ഷിക്കണം . അത് നമ്മുടെ കടമയാണ് . അവകാശങ്ങൾ പോലെ തന്നെ കടമയും ചെയ്യേണ്ടത് ആണ്. പ്രകൃതിയില്ലെങ്കിൽ നാം ഇല്ല. പ്രകൃതിയെ സംരക്ഷിക്കു ജീവിതം സുന്ദരമാക്കൂ

അനാമിക. എസ്സ്
8 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം