ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രകൃതി മനുഷ്യൻറമിത്രമോ ശത്രുവോ

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മനുഷ്യൻറമിത്രമോ ശത്രുവോ


പ്രകൃതിക്ക് അമ്മയുടെ സ്ഥാനമാണ് പ്രാചീനകാലം മുതൽക്കേ കൽപ്പിച്ചു വന്നിട്ടുള്ളത്. ഒരു അമ്മ തൻറെ കുഞ്ഞിനെ വളർത്തിയെടുക്കുന്നത് പോലെ തന്നെയാണ് പ്രകൃതി തന്റെ മടിത്തട്ടിൽ പിറന്നുവീഴുന്ന ഓരോ ജീവിയേയും വളർത്തിയെടുക്കുന്നത്. എന്നാൽ നമ്മൾ ചെയ്യുന്നത് ഒരു മകനും തന്റെ അമ്മയോട് ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് . ജനിപ്പിച്ച മാതാവിനെ തന്നെ നശിപ്പിക്കുന്ന കാര്യത്തിലേക്ക് നാം തരംതാണിരിക്കുന്നു. ഒരുകാലത്ത് അവൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേണ്ടതെല്ലാം നൽകുന്ന പ്രകൃതിയെ അവൻ ദേവിയായി കണ്ട് ആരാധിച്ചിരുന്നു. എന്നാൽ ഇന്ന് അവൻറെ പ്രവർത്തികൾ പ്രകൃതിയെ അവൻറെ ശത്രുവാക്കി മാറ്റി . ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.. വൻ തോതിൽ നടക്കുന്ന വനനശീകരണവും അമിതമായ മണൽവാരലും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.. ഉരുൾപൊട്ടൽ ആഗോളതാപനം പ്രളയം എന്നിവ ഇതിന്റെ പ്രത്യാഘാതം ആണ്.. ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരവർക്ക് വേണ്ടതെല്ലാം വാരിക്കോരി നൽകുന്ന പ്രകൃതിയെ പുറം കാലു കൊണ്ട് അടിക്കുന്ന സ്വഭാവം മനുഷ്യൻ നിർത്തണം അന്ന് മാത്രമേ മനുഷ്യൻ എന്ന വാക്കിനെ അർത്ഥവത്താക്കി മാറ്റാൻ നമുക്ക് സാധിക്കു. വനങ്ങൾ വെട്ടി നശിപ്പിക്കുന്ന നമ്മൾക്ക് എന്തുകൊണ്ടാണ് ഒരു മരം വെച്ചു പിടിപ്പിക്കാൻ സാധിക്കാത്തത് ..ഈ ചോദ്യം ഇന്നിൻറെ ആവശ്യമായി പരിഗണിച്ച് നമ്മൾ കുട്ടികൾ അണിചേരാം ..ഒറ്റക്കെട്ടായി നിന്ന് പ്രകൃതിയെ നമ്മുടെ മിത്രം ആക്കി മാറ്റാൻ ശ്രമിക്കാം... നമ്മുടെ അമ്മയെ, പ്രകൃതി ദേവിയെ, സംരക്ഷിക്കാൻ ആയിട്ട് നമുക്ക് ഒന്നായി പ്രതിജ്ഞയെടുക്കാം....

വൈഷ്ണവ്
8 D ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം