വി ആർ എ എം എച്ച് എസ് തൈക്കാട്/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ചത്
കൊറോണ പഠിപ്പിച്ചത്
ഒരു രാജ്യം മുഴുവൻ പകർച്ചവ്യാധി ബാധിക്കാതിരിക്കാൻ ഒരു ഗ്രാമം മുഴുവൻ ജീവൻ ബലി കൊടുത്ത ലോക ചരിത്രത്തിലെ അത്ഭുത കഥ വായിക്കാൻ ഇടയായി .ലണ്ടനിൽ നിന്നും 260 കിലോമീറ്റര് വടക്കു ഭാഗത്തായി ഇദയം വില്ലജ് എന്ന് പേരുള്ള ഗ്രാമം .പ്ലേഗു പടർന്നുപിടിച്ചു ആയിരങ്ങൾ മരിച്ചു കൊണ്ടിരുന്ന കാലം ക്വാറന്റൈനെ എന്ന ഏകാന്തവാസം മുന്നൂറു വര്ഷം മുൻപ് സ്വയം നടപ്പാക്കി മരണം കൈനീട്ടി വാങ്ങിയ ചരിത്രമുള്ളവരാണിവിടാതെ അന്തേവാസികൾ.വില്ലേജിന്റെ അതിർത്തി അവർ അടച്ചു .ആരും അകത്തേക്കില്ല ആകുത്തുള്ളവരാരും പുറത്തേക്കില്ല. അവർ മരണത്തെ കാത്തിരുന്നു .വെറും എട്ടു ദിവസത്തിനുള്ളിൽ ആര് കുട്ടികളെയും ഭർത്താവിനെയും നഷ്ടപ്പെട്ട എലിസബത്തിന്റെ കോട്ടജ് ഇന്നും അവിടെ കാണാം . മരിച്ച കുടുംബാംഗങ്ങളെ കുഴിച്ചതാണ് പോലും ആരെയും കിട്ടാതെ സ്വയം അത് നിര്വഹിക്കേണ്ടിവന്ന മാർഷൽ ആണ് രോഗത്തെ അതിജീവിച്ച മറ്റൊരാൾ 1666 നവംബർ 1 അവസാനത്തെ രോഗിയും മരിക്കുമ്പോൾ മരണസംഘ്യ 260. അടുത്ത ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് മനുഷ്യരെ രക്ഷിക്കാനായി ജീവത്യാഗം ചെയ്ത 260 മനുഷ്യസ്നേഹികളായി അവരെ പ്രാദേശിക ചരിത്രം രേഖപെടുത്തിയിട്ടുണ്ട്. മാതൃഭൂമി പത്രത്തിലാണ് വായിച്ചതു കൊറോണ വൈറസ് നെ നേരിടാൻ വീട്ടിൽ ഇരിക്കുന്ന സമയത് വായിച്ച ഈ ലേഖനം എന്റെ മനസ്സിനെ സ്പർശിച്ചു . മികച്ച ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തായിരുന്നു ഇറ്റലി .ഇന്നവിടെ ആൽപ്സ് പർവത നിരകളുടെ താഴ്‌വരയിൽ പേമാരി പോലെ മരണം പെയ്യുന്നു. ആംബുലൻസുകളുടെ നിലവിളികൾ നിലയ്ക്കുന്നില്ല . ശവസംസ്കാര ചടങ്ങുകൾക്കുള്ള സ്ഥാപനങ്ങൾക്ക് മുന്നിൽ സൂപ്പർമാർക്കറ്റിലെന്ന പോലെ നീണ്ട നിര മൃദദേഹങ്ങളടങ്ങിയ പെട്ടികളുടേതാണ് . മോർച്ചറികളിൽ മൃദദേഹങ്ങൾ നിറഞ്ഞു കവിഞ്ഞു .ബെർഗമോയിലെ പ്രാദേശിക പത്രം ലൈക്കോടിബെർഗമോ ചരമവാർത്തകൾക്കു ഒരു പേജാണ് നീക്കിവച്ചിരുന്നതെങ്കിൽ മാർച്ച് പതിമൂനിന്നു അത് പത്തു പേജായി . ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ ബാധിച്ചു മരിക്കുന്നത് ഇറ്റലിയിലാണ് .ലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരായി കഴിയുന്നു .കൊറോണ കെയർ ലേക്ക് വിളിച്ചാൽ കിടക്ക ഒഴിവില്ലാത്തതിനാൽ വീട്ടിൽ കഴിയാൻ ആവശ്യപ്പെടുന്നു . ഫർമാസികളിൽ മാസ്കുകളോ മരുന്നുകളോ ലഭ്യമല്ല .ആരോഗ്യ പ്രവർത്തകരും അല്ലാത്തവരുമായ ജീവനക്കാർക്ക് സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് .അത് കൂടുതൽ അപകടാവസ്ഥയിലേക്കു ഇറ്റലിയെ എത്തിച്ചു .ആൽപ്സ് പര്വതനിരകളുടെ താഴ്‌വരയിൽ ഇപ്പോൾ മുഖങ്ങളില്ല. മുഖംമൂടികൾ കൊണ്ട് ആ തെരുവ് നിറഞ്ഞിരിക്കുന്നു . വളരെ ദുഃഖത്തോടെയാണ് ഏപ്രിൽ ഒന്നിന് ദേശാഭിമാനി പത്രത്തിൽ ഈ ഭാഗം ഞാൻ വായിച്ചു തീർത്തത്. ദേശാഭിമാനി പത്രത്തിൽ വായിച്ച 'ദുരന്തകാലത്തെ മനുഷ്യത്വം' ക്യബ്ബായെകുറിച്ചാണ് പറയുന്നത് .അപഹസിച്ച ആട്ടിയോടിച്ചവരോട് ,തങ്ങളെ ഒറ്റപ്പെടുത്തി അട്ടിമറിക്കാൻ സകല മാര്ഗങ്ങളും തേടുന്ന സാമ്രാജ്യത്വ വാദികളോട്, കൊറോണ കാലത്തു ക്യബ്ബാ സ്വീകരിച്ച അത്യുദാരമായ സമീപനം ലോകത്തെ അത്ഭുദപ്പെടുത്തുന്നു . 682 യാത്രികരുമായി കടലിൽ കുടുങ്ങി കൊറോണ ഭീതിയാൽ ആരാലും സ്വീകരിക്കപ്പെടാതെ കഷ്ടപ്പെട്ട ബ്രിട്ടീഷ് കപ്പലായ എം എസ് ബ്രയമേറിനു തങ്ങളുടെ തുറമുഖം തുറന്നു കൊടുത്ത കയൂബന് സംസ്കാരം എന്നെ വല്ലാതെ അതിശയിപ്പിച്ചു. ലോകം മഹാമാരിയെ താങ്ങാനാകാതെ നിന്ന് കിതക്കുകയാണ് .അതിനിടയ്ക്കാണ് തികച്ചും വ്യത്യസ്തമായ ഒരു പാത ക്യബ്ബാ നമുക്ക് കാണിച്ചുതന്നത് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ