എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/ കൊറോണ - രോഗവ്യാപനവും പ്രതിരോധവും
കൊറോണ - രോഗവ്യാപനവും പ്രതിരോധവും
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ് മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു . നൂറ്ററുപതിൽ അധികം രാജ്യങ്ങളിലായി വൈറസ് സ്ഥിരീകരിക്കപ്പെട്ടു . ഇതിനകം തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ വൈറസിന് ഇരയായിരിക്കുന്നതു. മനുഷ്യജീവനെ കാർന്നുതിന്നുന്ന കൊറോണ വൈറസ് പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിലാണ് . ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നു. എന്താണ് കൊറോണ വൈറസ്? സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരാം വൈറസ് ആണിത്. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നുപറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് , ക്രൗൺ എന്ന് അർഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് . മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാനും കെൽപ്പുള്ളവയാണ് കൊറോണ വൈറസുകൾ. രോഗലക്ഷണങ്ങൾ • വിട്ടുമാറാത്ത ചുമ • ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി • ജലദോഷം • അസാധാരണമായ ക്ഷീണം • ശ്വാസതടസം പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ • മാസ്ക് ധരിക്കുക • മറ്റുള്ളവരുമായി ശരാശരി ഒരു മീറ്ററിൽ കുറയാത്ത അകലം പാലിക്കുക • കൂട്ടംകൂടിനിന്നു സംസാരിക്കാൻ പാടില്ല • ആളുകൾ കൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുക • പരിസര ശുചിത്വം • വ്യക്തി ശുചിത്വം • കൈകൾ സോപ്പുപയോഗിച്ചു ഇരുപതു സെക്കൻഡിൽ കുറയാതെ ഇടയ്ക്കിടയ്ക്ക് കഴുകിക്കൊണ്ടേയിരിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ