ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS13608 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണവും കൊറോണയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിസംരക്ഷണവും കൊറോണയും

പ്രകൃതി ഈശ്വരന്റെ വരദാനമാണ് . നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം പ്രകൃതിയിലുണ്ട് . ശുദ്ധമായ വെള്ളം, ശ്വസിക്കാനാവശ്യമായ വായു, ഭക്ഷണം എന്നിവ പ്രകൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്നു. ഇത്രയും നല്ല ഫലപുഷ്ടിയായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് . എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി നമ്മൾ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നുവെച്ചാൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക, മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക, ജലാശയങ്ങൾ മലിനമാക്കാതിരിക്കുക.

ഭൂമിയിൽ ഉണ്ടാകുന്ന അമിതമായ ചൂടു തടയുവാനും നല്ല രീതിയിലുള്ള കാലാവസ്ഥ ലഭിക്കുവാനും നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം. നമ്മളോരോരുത്തരുടെയും കടമയാണ് പ്രകൃതിയെ നല്ല രീതിയിൽ സംരക്ഷിക്കുക എന്നത് .

അതുപോലെത്തന്നെ ഇന്ന് നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ. ലക്ഷക്കണക്കിനു ജനങ്ങളു‍ടെ മരണത്തിന് ഇടയാക്കിയ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെന്നുവച്ചാൽ പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം എന്നിവയാണ് . പിഞ്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്കു വരെ ഈ വൈറസ് പടർന്നുപിടിക്കുന്നു. കേരളത്തിൽ ഈ രോഗം ഏറ്റവും കൂടുതലുള്ളത് കാസറഗോഡ് ജില്ലയിലാണ് . നമ്മൾ എവിടെപ്പോകുമ്പോഴും മാസ്ക് ധരിച്ചുകൊണ്ടുമാത്രമേ പോകാൻ പാടുള്ളൂ. അതുപോലെത്തന്നെ എപ്പോഴും കൈകൾ നല്ല രീതിയിൽ കഴുകി വൃത്തിയാക്കുകയും വേണം. ഇതാണ് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.

പ്രത്യ. ടി.വി.
4 A ജി എം എൽ പി സ്കൂൾ , അഴിക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം