ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/അകലുന്നു നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലുന്നു നമ്മൾ | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലുന്നു നമ്മൾ

ഒരു പുഴയില്ല തോടില്ല
കുടിക്കുവാനൊരിറ്റു വെള്ളമില്ല
ഒരു പച്ചപ്പില്ല നിറമേകുവാനായ്
ഒരു കാറ്റില്ല കുളിരേകുവാനായ്
ഒരു മുകിൽ പോലും വന്നില്ല മഴയായ്
ഒരു പുൽക്കൊടി പോലും പിറന്നില്ലനനവിൽ
വിത്തില്ല വിതയില്ല കൊയ്യാനിത്തിരി
വിളവുമില്ല പാടങ്ങളിൽ
ഒരു ചില്ലയില്ല ചേക്കേറുവാനായ്
ഒരു തണലില്ല ചൂടകറ്റു വാനായ്
ഒരു മരമില്ല ഫലമേകുവാനായ്
ഒരു ചിറകടിയില്ലാതകലുന്നു ദൂരെ...

 

എബിൻ V
III A ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത