എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊയ്ത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊയ്ത്ത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊയ്ത്ത്

വിത വീണ മണ്ണിൽ കാലം മരണം കൊയ്തെടുക്കുന്നു...
കരുതി നിന്ന കൈകളും
കയ്യൊഴിയുന്നു
കരുത്തരൊക്കെ കരയുന്നു..
ഓടിയൊളിക്കുന്ന ദൈവങ്ങൾ
അലമാരകളിൽ സ്ഥാനം പിടിക്കുന്നു..
അന്നന്നത്തെ അന്നം എന്നിൽ ഉണ്ടെന്നു
തിരിച്ചറിവായ്‌
പ്രകൃതിയും...
പഠിക്കുന്നു പാഠം പാടത്തും പറമ്പിലും
അറിയുന്നു ജീവൻ
വീട്ടിലും വിദൂരത്തും...
ലോകമേ
നീ തന്നെ സത്യം
പ്രപഞ്ചമേ നീ തന്നെ സത്യം
 

തീർത്ഥ പി
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത