വിത വീണ മണ്ണിൽ കാലം മരണം കൊയ്തെടുക്കുന്നു...
കരുതി നിന്ന കൈകളും
കയ്യൊഴിയുന്നു
കരുത്തരൊക്കെ കരയുന്നു..
ഓടിയൊളിക്കുന്ന ദൈവങ്ങൾ
അലമാരകളിൽ സ്ഥാനം പിടിക്കുന്നു..
അന്നന്നത്തെ അന്നം എന്നിൽ ഉണ്ടെന്നു
തിരിച്ചറിവായ്
പ്രകൃതിയും...
പഠിക്കുന്നു പാഠം പാടത്തും പറമ്പിലും
അറിയുന്നു ജീവൻ
വീട്ടിലും വിദൂരത്തും...
ലോകമേ
നീ തന്നെ സത്യം
പ്രപഞ്ചമേ നീ തന്നെ സത്യം