പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയാണ് പെരുമ

17:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമയാണ് പെരുമ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയാണ് പെരുമ
     ഒരു കാട്ടിൽ കുറെ മൃഗങ്ങൾ സന്തോഷത്തോടെ കഴിയുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കിട്ടു കുറുക്കൻ കാട്ടിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ഒരു ശബ്ദം കേട്ടു. കേട്ട ഭാഗത്തേക്ക് ഓടി നോക്കി.  അപ്പോഴാണ് കുറേ മനുഷ്യർ കാട്ടിലെ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നത് കണ്ടത്. അവൻ ഉടനെ തന്നെ മഹാരാജാവായ സിംഹ തോട് കാര്യം പറഞ്ഞു.  രാജാവ് ഉടൻ തന്നെ എല്ലാവരുടെയും യോഗം വിളിച്ചു ചേർത്തു. മനുഷ്യരെ തുരത്താനുള്ള തന്ത്രങ്ങൾ ചർച്ചചെയ്തു. നമ്മൾ ഇതിന്  തക്കതായ തിരിച്ചടി കൊടുക്കണം. അല്ലെങ്കിൽ അവർ ഈ കാട് മുഴുവൻ നശിപ്പിക്കും മന്ത്രിയായ ഇണ്ടപ്പൻ  കടുവ അഭിപ്രായപ്പെട്ടു. എല്ലാവരും  ഒറ്റക്കെട്ടായി മനുഷ്യർക്ക് നേരെ ആക്രമിക്കാൻ ചെന്നു.പക്ഷികൾ  കൂർത്ത കൊക്കുകൾ കൊണ്ട് അവരുടെ തലയിൽ കൊത്തി.  മനുഷ്യർ കാടു വിട്ട് ഓടിപ്പോയി കാട്ടിൽ ഉള്ള എല്ലാ മൃഗങ്ങളും പക്ഷികളും ഓട് ജീവിച്ചു. 
നോയൽകൃഷ്ണ
4 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ