ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

എന്താണ് കൊറോണ വൈറസ്..ഇത് ചൈനയിലെ ലാബിൽ നിന്ന് ഉണ്ടായതാണോ എന്നതിനൊന്നും ഇപ്പോൾ പ്രസക്തിയില്ല.ഇതിന് കൃത്യമായ ഒരു മരുന്നില്ല.കണ്ടുപിടിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവന്നേക്കാം.ലോകം മുഴുവൻ ഭീതിയിലാണ്.ഏറ്റവും മികച്ച നിയമങ്ങളും സൗകര്യങ്ങളും ഉളള ഗൾഫ് രാജ്യങ്ങൾ വരെ കൊണോണ ഭീതിയിലായി.ഇക്കാലത്ത് മനുഷ്യർക്ക് ആരെയും പേടിക്കേണ്ട എന്ന അവസ്ഥയാണ്.ഓരോരുത്തരും ഞാനാണ് വലിയവൻ എന്ന വിചാരത്തിലാണ്.ആരെയും പേടിയില്ല .'പുരയിലെ തൂണിനെയെങ്കിലും പേടിക്കണം എന്നതാണ് പ്രമാണം.അപ്പോൾ ഇത് ദൈവകോപമായി കരുതാം.ഇനിയെങ്കിലും മനുഷ്യർ കരുതലോടെ ജീവിക്കാൻ ശ്രമിക്കണം.ആരെല്ലാം വിടപറയും,എത്രപേർ അവശേഷിക്കുമെന്ന് ഉറപ്പ്പറയാനോ ചിന്തിക്കാനോ പറ്റാത്ത അവസ്ഥ.മനുഷ്യർഎത്രയോ നിസ്സാരന്മാർ എന്ന് ഈ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.2002-2003 കാലത്ത് ചൈനയിൽ പടർന്നുപിടിച്ച് 776 പേരുടെ ജീവനെടുത്ത സാർസ്,2012 ൽ സൗദിഅറേബ്യയിൽ 858പേരുടെ ജീവനെടുത്ത മെർസ് എന്നീ പകർച്ചവ്യാധികൾ കൊറോണ വൈറസ് വഴി ഉണ്ടായതാണ്. ആദ്യമായാണ് ഈ വൈറസ് മനുഷ്യരിൽ എത്തിയത്.കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്20 സെക്കന്റ് ഏങ്കിലും വൃത്തിയായി കഴുകണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ് എന്നിവ തൊടരുത്.പനി,ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത്. സാമൂഹിക അകലം പാലിക്കണം,മാസ്ക്ക് ധരിക്കണം.ഇങ്ങനെ മുൻകരുതലിലൂടെ നമുക്ക് കൊറോണയെ തുരത്താം.

അബിനവ്
1 ഗവ യു പി എസ് പാലുവളളി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം