Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ കൊറോണ
പതിവുപോലെ തീറ്റ തേടി കറുമ്പിക്കാക്കയും കൂട്ടരും കാടിനടുത്തുള്ള തേൻ മല ടൗണിലെത്തി. പക്ഷേ മാലിന്യങ്ങൾ നിക്ഷേപിക്കുന്നിടത്ത് കാര്യമായി ഒന്നും കണ്ടെത്തിയില്ല. ടൗണിലെ ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്നു . വാഹനങ്ങൾ തീരെയില്ല. പോലീസുകാർ കർശനമായി പരിശോധിക്കുന്നുണ്ട്.ഒരു വാഹനത്തിൽ എന്തോ അനൗൺസ് ചെയ്യുന്നുണ്ട് .എന്തോ കുഴപ്പമുണ്ടെന്ന് കറുമ്പിയ്ക്കും കൂട്ടർക്കും മനസ്സിലായി.
അവർ കാട്ടിലേയ്ക്ക് തിരിച്ചു പറന്ന് സിംഹ രാജാവിനെ വിവരമറിയിച്ചു.
അടിയന്തരമായി സിംഹം മൃഗങ്ങളുടെ യോഗം വിളിച്ചു.യോഗത്തിൽ കറുമ്പി അവരുടെ അനുഭവങ്ങൾ വിവരിച്ചു. സമാനമായ അനുഭവങ്ങൾ മറ്റു ചില മൃഗങ്ങളും പങ്കുവച്ചു. കാര്യങ്ങൾ അന്വേഷിക്കാൻ മനുഷ്യരുടെ ഭാഷ അറിയാവുന്ന സർക്കസിൽ നിന്നും രക്ഷപ്പെട്ടെത്തിയ കേശു കുരങ്ങനെയും പഞ്ചവർണ തത്തയേയും ചുമതലപ്പെടുത്തി.മൃഗങ്ങൾ നാട്ടിൽ തത്കാലം പോകരുതെന്ന് സിംഹ രാജാവ് അറിയിച്ചു.
പിറ്റേന്നുതന്നെ കേശു കുരങ്ങനും പഞ്ചവർണ തത്തയും നാട്ടിലേയ്ക്ക് പുറപ്പെട്ടു. ദേശീയപാതയിൽ പോലീസുകാർ വാഹനങ്ങൾ പരിശോധിക്കുന്നതവർ കണ്ടു. അവർ മുഖം മറച്ചിട്ടുണ്ട്. ലോക്ക് ഡൗണിൽ പുറത്തിറങ്ങുന്നോ എന്ന് ചോദിച്ച ചിലരോട് അവർ കയർക്കുന്നു. അത്യാ വിശവാഹനങ്ങൾ മാത്രം കടത്തിവിടുന്നു. വെറുതെ കറങ്ങിനടന്നാൽ കൊറോണ പിടിക്കുമെന്നും താക്കീതു ചെയ്യുന്നു. അപ്പോഴാണ് ഒരു അനൗൺസ്മെൻറ് വാഹനം അവരുടെ ശ്രദ്ധയിൽപ്പെട്ടത്.കോവിഡ്- 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളുകൾ വളരെ അത്യാവിശത്തിനല്ലാതെ വീടിനു പുറത്തിറങ്ങരുത്. സാമൂഹ്യ അകലം പാലിക്കുക ,മാസ്ക് ധരിക്കുക, സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ കഴുകുക ,വ്യക്തിശുചിത്വം പാലിക്കുക. കാര്യങ്ങളെല്ലാം മനസിലാക്കി അവർ കാട്ടിലേയ്ക്ക് തിരിച്ചു. സിംഹ രാജാവിനെ വിവരമറിയിച്ചു. രാജാവുടനെ തന്നെ വിളംബരം നടത്തി.മനുഷ്യർക്ക്കോവിഡ്- 19 എന്ന മരുന്ന് ഇല്ലാത്ത മഹാമാരി ബാധിച്ചിരിക്കുന്നു. അതിനാൽ മനുഷ്യരുമായി യാതൊരു സമ്പർക്കവും പാടില്ലെന്നും കാടിന്റെ അതിർത്തിയിലുള്ള പു ഴ കടന്നു നാട്ടിലേയ്ക്ക് പോകുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അറിയിച്ചു. നിരീക്ഷണത്തിനായി കടുവ പോലീസിനെ ചുമതലപ്പെടുത്തി.
|