പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ നല്ല നാളേക്കായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ നല്ല നാളേക്കായി
   ഇപ്പോൾ കൊറോണ കാലഘട്ടമാണ്. എല്ലാവരും ഇടയ്ക്കിടെ കൈകൾ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യണം.
നല്ല ശീലങ്ങൾക്കായി രണ്ടുനേരം വൃത്തിയായി കുളിക്കുകയും,  രണ്ടുനേരം പല്ല് തേക്കുകയും,  നഖങ്ങൾ വളരുമ്പോൾ മുറിക്കുകയും വേണം. പരിസരം വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ ഇടാതിരിക്കുക, രോഗം വരാതിരിക്കാൻ തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, ചിരട്ടയിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ കളയുക അല്ലെങ്കിൽ പല രോഗങ്ങളും നമുക്ക് പിടിപെടും. വൃത്തിയില്ലാത്ത പാടാണ് നമുക്ക് രോഗങ്ങൾ വരുത്താൻ കാരണമാകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ, ആശുപത്രി ഫാക്ടറി പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ എന്നിങ്ങനെ പലതരത്തിൽ നമ്മുടെ പരിസ്ഥിതി വെല്ലുവിളികൾ നേരിടുകയാണ്. എന്നാൽ ഇനിയും നമ്മൾ ഒറ്റക്കെട്ടായി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ ആപത്ത് ആയി മാറും. നല്ല ശീലങ്ങൾ ചെയ്യാം നല്ല നാളേക്കായി. 
ദേവാംഗന സുനേഷ്
2 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം