എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട/അക്ഷരവൃക്ഷം/മുത്തശ്ശിക്കൊപ്പം ഒരു യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13108 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുത്തശ്ശിക്കൊപ്പം ഒരു യാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശിക്കൊപ്പം ഒരു യാത്ര

ഒരുപാടുയാത്രകൾ പോയിടുണ്ടന്നൊന്നും
മുത്തശ്ശിയെ കൂടെ കൂട്ടിയില്ല
ഇന്നാദ്യമായെന്റെ മുത്തശ്ശിയെന്നൊപ്പം
പിൻസീറ്റിൽ, ഞങ്ങളിരുപേരുമാത്രം
ഒാടിയകലും മരങ്ങളെ കാണിച്ചു
വിസ്മയിപ്പിക്കാൻ ഞാൻ വെമ്പുന്നേരം
തേങ്ങലടക്കാൻ ശ്രമപ്പെട്ട് മുത്തശ്ശി
ചേർത്തുപ്പിടിക്കുന്നതെന്തിനെന്നെ ?
വൃദ്ധസദനത്തിൽ മുന്നിലെന്നച്ഛൻ
കാറുനിറുത്തിയിറങ്ങിയപ്പോൾ
"കാണില്ല കണ്ണാ ഇനിന്നാമൊരിക്കലും"
ചൊല്ലി മുത്തശ്ശി പുറത്തിറങ്ങി
അമ്മേ അവരിതെങ്ങോട്ടുപ്പോവുന്നു?
അമ്പരപ്പോടെ ഞാനാരാഞ്ഞപ്പോൾ
അമ്മ ചിരിച്ചു ,മൊഴി‍ഞ്ഞു "കണ്ണാ
മുത്തശ്ശിയിനിയെന്നുമിവിടെയാണ്
മുത്തശ്ശിയെപ്പോലെ പ്രായമേറുന്നവർ
ഒത്തിരിപ്പേരിവിടെ കൂട്ടിനുണ്ട് "
അച്ഛൻ തനിച്ചുമടങ്ങിയെത്തി ,പിന്നെ
സീറ്റുബെൾടിട്ട് കാർ സ്റ്റാർട്ടാക്കവെ
ചൊല്ലി‍ ഞാൻ "അച്ഛാ പതുക്കെ വിടൂ വണ്ടി
വഴിയാകെ ഞാനും പടിച്ചിടട്ടെ
മുത്തശ്ശിപ്പോലെ നിങ്ങളുമാവുമ്പോൾ,
വഴിതെറ്റി പോവാതിരിക്കേണ്ടേ ഞാൻ.”
അച്ഛൻ നടുങ്ങി ,ആ കണ്ണുകൾ നിറയുന്ന -
തെന്തിനെന്നറിയാതെ ഞാൻ പതുങ്ങി
സീറ്റുബെൾട്ടൂരി അച്ഛനിറങ്ങിപ്പോയി
വൃദ്ധസതനത്തിലേക്ക് വീണ്ടും
മുത്തശ്ശിയോടൊപ്പം തിരികെ വരുന്നേരം
എന്തെന്റെ കണ്ണുകളീറനാവാൻ ?
 

അനുനന്ദ
IX B എസ്സ് എൻ ടേരസ്ററ്സ് എച്ച് എസ്സ് എസ്സ് ,തോട്ടട
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത