ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ജീവിതം മായുകയാണോ?

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവിതം മായുകയാണോ? | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം മായുകയാണോ?


ലോക്ക് ഡൌൺ വന്നതറിഞ്ഞില്ലേ
ജനം വീട്ടിലിരുന്ന് മുഷിഞ്ഞല്ലോ
കലപില കൂടുന്നങ്ങാടികളും
റോഡുകൾ വീഥികൾ വിജനവുമായ്

ചെത്തി പൊളിക്കും പട പട ബൈക്കുകൾ
വാഹനമൊക്കെയും എവിടെപ്പോയ്?
കോവിഡിൻ ഭീതിയിലാണ്ട ജനത്തിന്
സ്വസ്ഥത എന്നത്
കിട്ടാക്കനിയായ്

പടരും മാരി തടുക്കാൻ പരിചകൾ
ഇല്ലാ ലോകം വെപ്രാളത്തിൽ
മരണം താണ്ഡവ നൃത്തം ചെയ്ത്
മനുഷ്യ ജീവിതം മായുകയാണോ?

വൃത്തി ശുചിത്വം സാമൂഹ്യകലം
പടരും മാരി തടഞ്ഞീടും.

 

റഷ കെ
4B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത