ലോക്ക് ഡൌൺ വന്നതറിഞ്ഞില്ലേ
ജനം വീട്ടിലിരുന്ന് മുഷിഞ്ഞല്ലോ
കലപില കൂടുന്നങ്ങാടികളും
റോഡുകൾ വീഥികൾ വിജനവുമായ്
ചെത്തി പൊളിക്കും പട പട ബൈക്കുകൾ
വാഹനമൊക്കെയും എവിടെപ്പോയ്?
കോവിഡിൻ ഭീതിയിലാണ്ട ജനത്തിന്
സ്വസ്ഥത എന്നത്
കിട്ടാക്കനിയായ്
പടരും മാരി തടുക്കാൻ പരിചകൾ
ഇല്ലാ ലോകം വെപ്രാളത്തിൽ
മരണം താണ്ഡവ നൃത്തം ചെയ്ത്
മനുഷ്യ ജീവിതം മായുകയാണോ?
വൃത്തി ശുചിത്വം സാമൂഹ്യകലം
പടരും മാരി തടഞ്ഞീടും.