ഗവ എച്ച് എസ് എസ് മുണ്ടേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
എല്ലാ മനുഷ്യനും ആരോഗ്യത്തോടുകൂടി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. സാധാരണനിലയിൽ നിന്ന് ശരീരത്തിന്റെ ശുഭനില വ്യത്യാസപ്പെട്ട് അസ്വസ്ഥതയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് രോഗം.മറ്റൊരു തരത്തിൽ പറഞ്ഞാൽ രോഗമില്ലാത്ത അസ്ഥയാണ് ആരോഗ്യം.ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് ഇപ്പോൾ മനുഷ്യർ ഒന്നാകെ പല ഭീഷണികളും നേരിടുന്നുണ്ട്.പനി ,വയറുവേദന,തലവേദന തുടങ്ങി സാധാരണ രോഗം മുതൽ കാൻസർ,ഹൃദ്രോഗം പോലെയുള്ള മാരകരോഗം വരെ മനുഷ്യൻ നേരിടുന്നു.കാലാകാലങ്ങളായി പല പകർച്ചവ്യാധികളും മനുഷ്യന് നേരിടേണ്ടി വന്നിട്ടുണ്ട്.മുൻ കാലങ്ങളിൽ പ്ലേഗ് വസൂരി പോലുള്ള മാരക രോഗങ്ങൾ പടർന്നു പിടിച്ചിരുന്നു.അത്തരമൊരു മഹാമാരിയായ കോവിഡിൻെറ ഭീഷണിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. വൈറസുകൾ , ബാക്ടീരിയകൾ തുടങ്ങിയ സൂക്ഷ്മജീവികളും കൊതുകുകൾ, എലികൾ,ഈച്ചകൾ തുടങ്ങി പല ജീവികളും മനുഷ്യനിൽരോഗം പരത്തുന്നു.ഇതിന് പുറമെ ജീവിത ശൈലിയിലെ പ്രശ്നങ്ങൾ കാരണവും നമ്മൾ രോഗങ്ങൾക്കടിമയാകുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശസ്തമായമായ ഒരു ചൊല്ലുണ്ട്.“Prevention is better than cure”(രോഗം വന്ന് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ തടയലാണ്). രോഗപ്രതിരോധത്തിൻെറ പ്രസക്തിയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.അതിനാൽ തന്നെ രോഗപ്രതിരോധത്തിന് നാം മുന്തിയ പരിഗണന കൊടുക്കേണ്ടതുണ്ട്. ഒരുപാട് രോഗങ്ങൾക്ക് മനുഷ്യൻ ഗവേഷണ പരീക്ഷണങ്ങൾനടത്തി ചികിൽസ കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഏറ്റവും അപകടകാരികളായ വൈറസുകൾ പരത്തുന്ന ചില രോഗങ്ങൾക്ക് ഇതു വരെയും മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല അതിനുദാഹരണമാണ് നാം നേരത്തേ നേരിട്ട നിപ്പയും നിലവിൽ ലോകമൊട്ടാകെയും പടരുന്ന കോവിഡ്-19 ഉം. ചികിൽസയുള്ള രോഗമായാലും ഇല്ലാത്ത രോഗമായാലും രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നുള്ളതാണ്.അത് കൊണ്ട് രോഗപ്രതിരോധ നടപടികൾക്ക് നാം മുഖ്യ പരിഗണന നൽകേണ്ടതുണ്ട്.രോഗപ്രതിരോധത്തിന് വിവിധ മാർഗ്ഗങ്ങളുണ്ട് .വ്യക്തി ശുചിത്വം, പരിസരശുചിത്വം,ശരിയായ ആഹാരരീതി, കൃത്യമായ വ്യായാമം എന്നിവ രോഗപ്രതിരോധത്തിന് വളരെ സഹായകമാണ് . കോവിഡെന്ന മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിൽ മുകളിൽ സൂചിപ്പിച്ച പ്രതിരോധ നടപടികൾക്ക് പുറമെ മറ്റൊന്ന് കൂടി അനിവാര്യമായി വന്നിരിക്കുന്നു.അതാണ് ലോക്ഡൗൺ-വീട്ടിലിരിക്കൽ. കോവിഡിനെ നേരിടാൻനാം ഇതുവരെ പരിചയിച്ചതല്ലാത്ത ചില പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. "ശാരീരിക അകലം സാമൂഹിക ഒരുമ" എന്ന തത്ത്വം നമ്മൾ പ്രയോഗവൽക്കരിക്കണം.പൊതു സ്ഥലങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകുകയും വേണം.അനാവശ്യമായി കൈകൾ കൊണ്ട് നമ്മുടെ കണ്ണ്,മൂക്ക്,വായ,എന്നിവ സ്പർശിക്കരുത്.അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇതൊക്കെ നമുക്ക് പരിചയമില്ലാത്ത രോഗപ്രതിരോധനടപടികളാണെങ്കിലും ഇവ പാലിച്ചേ മതിയാവൂ. ശരിയായ രോഗപ്രതിരോധ നടപടികൾ എല്ലാ കാലത്തും സ്വീകരിച്ച് അരോഗദൃഢഗാത്രരായി മുന്നേറാൻ എല്ലാ മനുഷ്യർക്കും സാധിക്കട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ