സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കാറ്റിന്റെ ചാറ്റിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റിന്റെ ചാറ്റിംഗ് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റിന്റെ ചാറ്റിംഗ്

കായലോരത്ത് കഥകൾ മൂളുന്ന കാറ്റ്
മിഴിയോരങ്ങളിൽ കിന്നാരം ചൊല്ലി...
മുടിയിഴകളെ തഴുകി സാന്നിദ്ധ്യമറിയിച്ച്-
ഇലപടർപ്പിൽ ദലമർമ്മരമുണർത്തി
എന്നെ താരാട്ടുപാടിയുറക്കുന്നു...
മയക്കത്തിൽ പുതു സ്വപ്നങ്ങൾ നൽകി
മണ്ണിനടിയിലെ വേരുകളുടെ കുസൃതികൾ
മരമറിയാതെ, ഇലയറിയാതെ എല്ലാം
കാട്ടിത്തന്ന് എന്നെ കുളിരണിയിച്ച്...
ചാറ്റൽ മഴയിൽ ചാഞ്ഞിരുന്ന് കളിചൊല്ലി
രാത്രിയിൽ നെറുകയിൽ ചുംബനം നൽകി
ആരും കേൾക്കാതെ പലതും ചൊല്ലി
'ഞാൻ ഗന്ധർവ്വനാ'ണെന്ന സത്യം വെളിപ്പെടുത്തി
കാതിൽ നിന്ന് കാതിലേക്കൊരു ചാറ്റിംഗ്....


അക്ഷയ ചന്ദ്രൻ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത