സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രണയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രണയം

തിരകൾ പ്രതികരിക്കുന്നു .
പ്രതിഷേധിക്കുന്നു,
പ്രണയിക്കുന്നു.
കാമുകനായ കരയെ പുണരാൻ
ഓടിയടുക്കുമ്പോഴും
ചുറ്റും മുഴങ്ങുന്ന ശബ്ദങ്ങൾ
അവളെ പിറകോട്ട് പിടിച്ചുവലിക്കുന്നു .
അറിയാതെ തോന്നിയ പ്രണയം
ഭയത്തിന്റെ നിഴൽപാടുകളാവുന്നു .
വെന്തുരുകിയ വികാരങ്ങൾ
അവൾക്കു ചുറ്റും
പൊട്ടിച്ചിരിക്കുന്നു .
കത്തിയമരുന്ന രൂപവും
മുടിയിഴകൾക്കിടയിൽ
ചുറ്റിപ്പിണഞ്ഞ കയർത്തുമ്പുകളും
അവളെ പ്രതികാരദാഹിയാക്കുന്നു.
കടന്നുകൂടിയ വികാരം
ഇരുട്ടിലൊളിക്കാൻ തയ്യാറാവുന്നില്ല.
അകലങ്ങൾ അടുത്താണെന്ന് ഓർത്തുകൊണ്ട്
മനസ്സിനെ വിദൂരതയിൽ ഇറക്കിവെച്ചു്
പ്രണയിനിയായി
വീണ്ടും അടുക്കുന്നു , അകലുന്നു,
പ്രത്യാശയുടെ പ്രതീകമായി .
 

രാഹുൽ സുരേഷ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത