സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഒരു കത്ത് - പ്രകൃതിയിൽ നിന്നും

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ഒരു കത്ത് - പ്രകൃതിയിൽ നിന്നും   

ആശ്വാസകരം, എനിക്കീ ദുർഘടകാലവും
കലർപ്പില്ലാതെ ശ്വസിക്കാം എനിക്കിപ്പോൾ ...
അരുതാത്തതെല്ലാം ചെയ്തപ്പോൾ
ഞാൻ നിങ്ങളോടപേക്ഷിചച്ചതും ഈ ഒരു മാറ്റം.
സ്വാർത്ഥതയല്ലിത് കരുതലാണ് ..
നാളെയെന്ന പുലരിയ്ക്കായുള്ള കാത്തുവയ്പ്പാണ്...
എൻ അരുമ മക്കൾ എന്നുമെന്നും,
എൻ കൂടെ വേണമെന്ന ആശയാണ് ...
ഒരുപക്ഷേ ഇനിയുമെൻ്റെമേൽ നിങ്ങൾ
അസ്തൃങ്ങളെയ്ത് നോവിച്ചേയ്ക്കാം...
എങ്കിലും ഞാൻ അവയെല്ലാം ക്ഷമിക്കും.
എന്തെന്നാൽ നിങ്ങളെൻ അരുമ മക്കൾ...
തലമറന്ന് നിങ്ങൾ എണ്ണ തേയ്ക്കുംപോൾ...
ചിലതുണ്ടെനിക്ക് ഓർമ്മപ്പെടുത്തുവാൻ...
കൊഴിയാതെ കാക്കേണ്ട ഒരു സുമമാണ് ഞാൻ...
കെടാതെ കാക്കേണ്ട തിരിനാളം

ഫാത്തിമ. സി. എം.
9 B1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത