നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗ പ്രതിരോധം വീട്ടിൽ നിന്ന് തുടങ്ങാം കോറോണ വൈറസ് ലോകത്തെ ഭീതിയിൽ ആക്കുകയാണ്. ആളുകളെ തിന്നുന്ന ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുന്നു .ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ വൈറസ് ആദ്യം റിപ്പോട്ട് ചെയ്തത്. 3000ത്തിലധികം പേരാണ് ചൈനയിൽ ഈ വൈറസ് ബാധയിൽ മരിച്ചത്. ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ഇത് പടർന്നുകൊണ്ടിരിക്കുന്നും .160-ൽ അധികം രാജ്യങ്ങളിൽ വൈറസ് ബാധിച്ചിരിക്കുന്നു ഇത്ര അപകടകാരിയായ ഈ വൈറസിനെ നാം ഭയക്കേണ്ടതുണ്ട്. ഒരുപാട് പേർ ചത്തൊടുങ്ങി ഓരോ രാജ്യത്തേയും ലോകമൊട്ടാകെ ലക്ഷകണക്കിന് ആളുകൾ മരണപ്പെട്ടു.കേരളത്തിൽ ആദ്യമായി ഒരു അടച്ചിടൽ [ലോക്ക് ഡൗൺ ] സർക്കാർ പ്രഖ്യാപിച്ചു. നമ്മുടെ കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ഥിതി മെച്ചമാണ്.ഇതിന്റെ മുഖ്യ കാരണം നമ്മുടെ സർക്കാർ എടുത്ത കർക്കശ നിലപാടു തന്നെയാണ്. കൂടാതെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പോലീസും കൂടാതെ കേരളത്തിലെ ഓരോ ജനങ്ങളും ഇതിൽ പങ്കാളികളായി. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ തടയുക എന്ന ഉത്തമ ബോധ്യം കേരള ജനത കൈ കൊണ്ടു എന്ന് തന്നെ കരുതാം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ ശിരസ്സാ വഹിച്ചു. ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈ ശുചിയാക്കുക പുറത്തിറങ്ങുമ്പോൾ മസ്ക്ക് ധരിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക തുടങ്ങി കാര്യങ്ങളിലൂടെ കേരളത്തിന് ഈ മഹാവ്യാധിയെ ഒരു പരിധി വരെ പിടിച്ചുകെട്ടാനായി. നാളയുടെ നന്മക്കായി നമ്മളോരോരുത്തരും ഇതിൽ പങ്കാളിയായാൽ നമുക്ക് നമ്മളെ രക്ഷിക്കാനാകും നമ്മളിലൂടെ ഒരു സമൂഹത്തെയും സമൂഹത്തിലൂടെ ഒരു രജ്യത്തെയും രക്ഷിക്കാനാവും. പേടി വേണ്ട ജാഗ്രത മതി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ