എം.സി.എം.എച്ച്.എസ്.പട്ടിമറ്റം/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 | color= 3 }} കോവിഡ് - 19...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

കോവിഡ് - 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ആദ്യം സ്ഥിതീകരിച്ചതു ചൈനയിൽ ആണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ ശ്വസനസംവിധാനത്തെ ബാധിക്കുന്നവയാണ് ഈ വൈറസ്. കൃത്യമായ മരുന്നോ വാക്‌സിനോ കണ്ട് പിടിച്ചിട്ടില്ല (ഗവേഷണം പുരോഗമിക്കുന്നു). യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും സ്ഥിതി അതീവ ഗുരുതരമാണ്. ഏറ്റവും അധികം അസുഖബാധിതരും മരണങ്ങളും തുടക്കത്തിൽ യൂറോപ്പിൽ ആയിരുന്നു; എന്നാൽ ഇന്ന് അത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്.. അവിടങ്ങളിൽ സ്ഥിതി വഷളാക്കിയതിൽ വലിയൊരു പങ്ക് അലസമായി, ഉത്തരവാദിത്തമില്ലാതെ ഇതിനെ സമീപിച്ച ഭരണാധികാരികളുടെ സമീപനം മൂലമാണ്. അതെ സമയം നമ്മുടെ നാട്ടിൽ തുടക്കം മുതൽ തന്നെ മികച്ച രീതിയിൽ ആണ് കൈകാര്യം ചെയ്തത്.

DILJITH PRASANTH
8a എം സി എം എച്ച് എസ്സ് എസ്സ്,പട്ടിമറ്റം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം