എൽ. പി. എസ്. അന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം - നമുക്കും നാടിനും വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം - നമുക്കും നാടിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം - നമുക്കും നാടിനും വേണ്ടി

നാം എപ്പോഴും ശുചിത്വം പാലിക്കണം. നമ്മുടെ വീടും പരിസരവും എപ്പോഴും നാം വൃത്തിയായി സൂക്ഷിക്കണം. നാം മാത്രം വൃത്തി ആയിരുന്നിട്ട് കാര്യമില്ല. നമ്മുടെ സമൂഹത്തിലുള്ളവർ കൂടി ശുചിത്വം പാലിക്കണം. അതിനുവേണ്ടിയാണ് ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആയി ആചരിക്കണം എന്ന് പറയുന്നത്. പൊതുസ്ഥലങ്ങളിൽ നമ്മൾ തുപ്പാനോ മലമൂത്രവിസർജജനം ചെയ്യുവാനോ പാടില്ല. അതൊക്കെ നമ്മൾ പൊതുസ്ഥലങ്ങളിൽ ചെയ്താൽ, നമ്മൾ പ്രകൃതിയെ നശിപ്പിക്കുകയാണ്. അതിലൂടെ നമ്മൾ പലതരത്തിലുള്ള രോഗങ്ങൾ വിളിച്ചു വരുത്തുകയാണ്. നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് നമ്മുടെ കൈകൾ തന്നെയാണ്. നമ്മൾ ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. വളർന്നു വരുന്ന നഖങ്ങൾ നമ്മൾ മുറിച്ചു മാറ്റണം. നമ്മുടെ കയ്യിലോ കാലിലോ മുറിവുകൾ ഉണ്ടെങ്കിൽ, മണ്ണിലും ചെളിയിലും കളിക്കുമ്പോൾ മുറിവിലൂടെ രോഗാണുക്കൾ ശരീരത്തിൽ കയറും. അതൊക്കെ നമ്മൾ സൂക്ഷിക്കണം. അസുഖം വന്നിട്ട് ചികിത്സി ക്കുന്നതിനെക്കാൾ നല്ലത് അത് വരാതെ നോക്കുന്നതാണ്. ഇപ്പോൾ ലോകം മുഴുവൻ കൊറോണ പേടിയിലാണ്. വ്യക്തിശുചിത്വത്തിലൂടെ മാത്രമേ കൊറോണ പോലെ ഉള്ള അസുഖങ്ങളെ അകറ്റിനിർത്താൻ കഴിയൂ.


അസീൽ.എസ്
4A എൽ. പി. എസ്. അന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം