ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ ഭൂതവും ശുചിക്കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതവും ശുചിക്കുട്ടനും

ഒരിടത്തൊരിടത്ത് അതി സുന്ദരനായ ഒരു ഭൂതം പിറന്നു. 'കൊറോണ ഭൂതം' എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരു കണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണ ഭൂതം വന്ന് പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെ അവർക്ക് ശ്വാസം മുട്ടും, ചുമയും ഉണ്ടാകും. അവസാനം കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രയുമായാൽ കൊറോണ ഭൂതത്തിന് സന്തോഷമാകും. അവൻ നമ്മളെ പിടിച്ചു കൊന്ന് ചോര കുടിക്കും. ഇതായിരുന്നു അവന്റെ സ്വഭാവം. ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണമെന്നും കുറേ പേരെ പിടികൂടണമെന്നും തോന്നി. അങ്ങനെ അവൻ കറങ്ങാൻ തുടങ്ങി.

                                                                                                                                                               ഞാനൊരു ഭൂതം കൊറോണ ഭൂതം
                                                                                                                                                                     നാടുകൾ ചുറ്റും പുതു ഭൂതം
                                                                                                                                                               എന്നോടൊത്തു കളിച്ചു രസിക്കാൻ 
                                                                                                                                                                    വായോ വായോ നാട്ടാരേ

കൊറോണ ഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവന്റെ വലയിൽ വീണു പോയി. സത്യം പറഞ്ഞാൽ നാട് മുഴുവനും രോഗം വിതറാനിറങ്ങിയ ഭയങ്കരാനായിരുന്നു അവൻ. അവന്റെ ഓട്ടം തുടങ്ങിയതോടെ പലരും കിടപ്പിലായി. ആയിരങ്ങൾ മരിച്ചു. ആളുകൾ പേടിച്ചു നിലവിളിയായി. അതു കേട്ട് നാട്ടിലെ പള്ളിക്കൂടങ്ങളും സർക്കാർ ആഫീസുകളും അടച്ചു. എന്തിനു പറയുന്നു,നാട്ടിലുടെ ഓടുന്ന കാറുകളും, ബസുകളും, തീവണ്ടികളും ഓട്ടം നിർത്തി. ഇതെല്ലാം കണ്ടതോടെ കൊറോണ ഭൂതത്തിന് വലിയ സന്തോഷമായി. ചുറ്റിത്തിരിഞ്ഞ് കൊറോണ ഭൂതം ശുചീന്ദ്രത്ത് ശുചിക്കുട്ടന്റെ വീട്ടുമുറ്റത്തെത്തി.


അനിയറ്റ രാജേഷ്
എട്ട്-സി ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ