എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര/അക്ഷരവൃക്ഷം/എന്റെ ശുചിത്വ ക്ലബ്
എന്റെ ശുചിത്വ ക്ലബ്
അമ്മേ എനിക്ക് കുറച്ചു ചൂട് വെള്ളം തരുമോ വായിച്ചു വായിച്ചു എന്റെ തൊണ്ട പോയി. പരീക്ഷയുടെ അവസാന മുന്നൊരുക്കത്തിലായിരുന്നു വൈഷ്‌ണവി. അവൾ ഭയങ്കര ധൃതിയിലായിരുന്നു. വൈകുന്നേരം 7 മണിക്ക് തുടങ്ങിയ പഠിത്തം ആണ്. മോളെ ഇപ്പോൾ 11 മണി ആകാൻ പോകുന്നു.നീ ഇങ്ങനെ ഒറ്റ ഇരിപ്പു ഇരുന്നാൽ ശരി ആവില്ല. വാ വന്നു ചോറ് കഴിക്കു. അത്താഴം കഴിഞ്ഞ് അവൾ തന്റെ കൈകളും മുഖവും നന്നായി കഴുകി വൃത്തിയാക്കി. പിറ്റേ ദിവസത്തേക്കുള്ള പുസ്തകങ്ങൾ ഒക്കെ അടുക്കി വെച്ചിട്ട് അവൾ പതിയെ വെളിച്ചം അണച്ചു. അടുത്ത ദിവസം പുതു സുപ്രഭാതം കണികണ്ടുണർന്നു. കിളികളുടെയും കാറ്റിന്റെയും നാദം അവൾ കൊതി തീരാതെ കേട്ടു നിന്നു. "ബ്ളിഷ്‌ക് " അവൾ പെട്ടന്ന് ഒന്ന് നോക്കി ഒരു പ്ലാസ്റ്റിക് ബോട്ടിൽ വലിച്ചെറിഞ്ഞിരിക്കുന്നു. പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന പരിസ്ഥിതി, അതിനു വിരുദ്ധമായി ആരോ പ്രവർത്തിച്ചിരിക്കുന്നു. വൈഷ്ണവി ആകെ വിഷമത്തിലായി. അവൾക് വല്ലാത്ത കുറ്റബോധം തോന്നി. അവൾ കുളിച്ചു മുടി പിന്നിൽ കെട്ടി.ബ്രേക്ഫാസ്റ് കഴിക്കുവാൻ പോയി.എല്ലാവരും സന്തോഷമായിരിക്കുന്നു."അമ്മേ ഗുഡ് മോർണിംഗ് ഇന്നത്തെ സ്പെഷ്യൽ എന്താ? "അപ്പം ആണ് മോളേ അങ്ങനെ അപ്പം ഒക്കെ കഴിച്ചു ഉത്സാഹത്തോടെ അവൾ മുറ്റത്തേക്കിറങ്ങി.പൂക്കളെയും ചെടികളെയും ഒന്ന് തൊട്ട് അതിനൊപ്പം അയാൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും എടുത്തു കളഞ്ഞു അവൾ സ്കൂളിലേക്ക് യാത്രയായി. സൈക്കിൾ സവാരി കഴിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ ഈശ്വര പ്രാർത്ഥന തുടങ്ങി. അവൾ ഭക്തി പൂർവ്വം ഈശ്വരനെ പ്രാർത്ഥിച്ചു പരീക്ഷ ഹാളിൽ കയറി. രണ്ടു മണിക്കൂർ നീണ്ട പരീക്ഷ. ഒടുവിൽ അവൾ ഹാളിന് പുറത്തിറങ്ങി "ഹായ് ദിയാ, പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു " " കുഴപ്പമില്ല ". കൂട്ടുകാരികളെ കണ്ടു ഒന്ന് മിണ്ടിയും കളിച്ചും നിന്ന് അവൾ സമയം പങ്കിട്ടു. പക്ഷെ സ്കൂളിന്റെ പരിസരങ്ങളിൽ ഉള്ള ചപ്പു ചവറുകൾ അവൾ ശ്രദ്ധിച്ചു. ചിലയിടത്തു വെള്ളം കെട്ടി കിടക്കുന്നു ചിലയിടത്തു പേപ്പർ കഷണങ്ങൾ. ഇതെല്ലാം അവളുടെ മനസിനെ തളർത്തി. പിറ്റേ ദിവസം സ്കൂളിൽ ഒരു സംഘം ഉദ്യോഗസ്ഥർ വന്നു. അവർ എന്തോ ബോധവൽക്കരണ ക്ലാസ്സ് എടുക്കാൻ ആണ് വന്നത്. കുട്ടികൾ എല്ലാവരും ഒരു ക്ലാസ്സ് മുറിയിൽ കയറി ഇരുന്നു. ക്ലാസ്സ് ആരംഭിച്ചു. "വ്യക്തി ശുചിത്വവും കോവിഡ് പ്രതിരോധവും" എന്ന വിഷയം ആയിരുന്നു. അവർ പരിസ്ഥിതിയെ പറ്റി പറഞ്ഞപ്പോൾ വൈഷ്ണവിയുടെ ഉള്ളിൽ അവൾ ദർശിച്ച കാര്യങ്ങൾ ആയിരുന്നു. ആകാശ ഗോപുരങ്ങളും വാഹനങ്ങളും പൊടി പടലങ്ങളും നിറഞ്ഞ പരിസ്ഥിതിയെ നാം വീണ്ടും കൊല്ലുകയാണെന്ന ബോധം അവളുടെ മനസ്സിൽ മുളച്ചു വന്നു. ഇത് ഇനിയും കൂടിയാൽ അത് മനുഷ്യരാശിക്ക് ആപത്താണെന്നും പരിസ്ഥിതിയെ പഴയ പച്ചപ്പിലേക്കു തിരിച്ചു കൊണ്ടുവരണം എന്നും അവൾക്കു തോന്നി. കോവിഡ് മാത്രമല്ല ഇനിയും പല രോഗങ്ങളും പ്രശനങ്ങളും നമ്മെ കാത്തിരിക്കുന്നു എന്ന ഉറച്ച കാഴ്ചപ്പാട് അവളുടെ മനസ്സിൽ ഉണ്ടായി. തന്റെ നാടിന് വേണ്ടി അവൾ ഒരു സുരക്ഷാവലയം നിർമിക്കാൻ ആഗ്രഹിച്ചു. പിന്നീട് ഉള്ള ദിവസങ്ങളിൽ അവൾ അതിനെ പറ്റി ആലോചിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം വൈഷ്ണവി തന്റെ സഹപാടികളേം കൂട്ടി സ്റ്റാഫ് റൂമിൽ ചെന്ന് അധ്യാപകരോട് കാര്യം പറഞ്ഞു. കേട്ടപ്പോൾ തന്നെ അധ്യാപകർ അവൾക് പിന്തുണ നൽകി. അങ്ങനെ അധ്യാപകരുടെ സഹായത്തോടെ ഒരു ശുചിത്വ ക്ലബ് രൂപീകരിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററോട് അനുവാദം തേടി. വൈഷ്‌ണവി എന്ന് പതിനാലു കാരിയുടെ സാമൂഹ്യബോധത്തിനു മുന്നിൽ ആ അധ്യാപകന് എതിര് പറയാൻ തോന്നിയില്ല. അങ്ങനെ അവളുടെ സ്കൂളിൽ ഒരു ശുചിത്വ ക്ലബ് രൂപീകരിച്ചു.അതിന്റെ മുന്നോടിയായി സാനിട്ടൈസറും മറ്റു ക്ലീനിങ് ഉപകരണങ്ങളും വാങ്ങി. സ്കൂളിലെ ആളൊഴിഞ്ഞ പ്രദേശം എല്ലാം വൃത്തിയാക്കി. ക്ലാസ്സ് മുറികൾ വൃത്തിയാക്കി. ഒരുപാട് പ്രവർത്തങ്ങളിലൂടെ അവിടെത്തെ വിദ്യാർത്ഥികളിൽ ശുചിത്വത്തിന്റെ ബോധം ആ ക്ലബ് കൊണ്ടുവന്നു. ആ വിദ്യാലയം എല്ലാവർക്കും മാതൃകയായി. കൂട്ടുകാരെ, നാം വിചാരിച്ചാൽ നമ്മുടെ വീട് നന്നാവും, വീട് നന്നായാൽ സമൂഹം നന്നാവും, സമൂഹം നന്നായാൽ നാട് നന്നാവും, നാട് നന്നായാൽ രാഷ്ട്രം നന്നാവും അങ്ങനെ ലോകം മുഴുവൻ നന്മ കൊണ്ട് നിറയും. നമ്മൾ ആണ് ഇനി വരുന്ന തലമുറക്ക് മാതൃകയാകേണ്ടത്. അതിനാൽ നമ്മൾക്കെല്ലാം ഒരുമിച്ചു നിന്ന് കോവിഡിനെ പ്രതിരോധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ