സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ മാസ്ക് ധരിച്ചു പുറത്തേക്ക്, കൈ കഴുകി അകത്തേക്ക്.

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മാസ്ക് ധരിച്ചു പുറത്തേക്ക്,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാസ്ക് ധരിച്ചു പുറത്തേക്ക്, കൈ കഴുകി അകത്തേക്ക്.

 
ചുമ്മാ വീട്ടിലിരുന്നു ബോറടിച്ചപ്പോൾ വീട്ടുകാരുടെ കണ്ണുവെട്ടിച്ചു പാടത്തേക്ക് പോയി . ചുറ്റും ആരെയും കാണുന്നില്ല, അപ്പോഴാണ് മുള്ളൻ പന്ത് പോലെയുള്ള ആ ജീവിയെ കണ്ടത്. അയ്യോ ഇതല്ലേ കൊറോണ വൈറസ്
ഞാനാണെങ്കിൽ മാസ്കും കെട്ടിയിട്ടില്ല. ഞാൻ വേഗം വീട്ടിലേക്ക് ഓടി. കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കഴുകി.
അകത്തേക്ക് കയറുന്നതിനു മുൻപ് ഒന്ന് കൂടി നോക്കി അതിനെ അവിടെയൊന്നും കാണുന്നില്ല എന്നാലും ഞാൻ ഉറക്കെ പറഞ്ഞു ഗോ കൊറോണ .... ഗോ കൊറോണ..... പെട്ടെന്നാണ് ഒരു അടി പൊട്ടിയത് കൂടെ ഉമ്മാടെ ഡയലോഗും കുളിക്കാതെ പകൽ കിനാവും കണ്ട് ഉറങ്ങുകയാണോ പോയി കുളിക്ക്.. അപ്പോഴാണ് ഞാൻ കണ്ടത് സ്വപ്‌നമാണെന്ന്‌ മനസ്സിലായത്...
പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക.. വീട്ടിലെത്തിയാൽ കൈ കഴുകി അകത്തേക്ക് കയറുക


Yasmina kp
5 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ