സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32022 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം കൊറോണയെ

21-ാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കൊവിഡ് 19.മനുഷ്യജീവനുകളെ കാർന്നുതിന്ന് ദൃശ്യമാധ്യങ്ങളിലൂടെയും മറ്റും നിറഞ്ഞുനില്ക്കുകയാണ് ഈ കുഞ്ഞൻ വൈറസ്.ലോക്ക്ഡൗണിന്റെ ഈ പശ്ചാത്തലത്തിൽ ഭയമല്ല മറിച്ച് ജാഗ്രതയാണ് നമുക്കുണ്ടാവേണ്ടത് ചൈനയിലെ വുഹാനിൽനിന്നും ജന്മമെടുത്ത് മറ്റെല്ലാ രാജ്യങ്ങളിലേക്കും പടർന്നുപിടിക്കപ്പെട്ട് ഇന്ന് ലോകമെങ്ങും അടക്കിവാഴുകയാണ് കോവിഡ് 19 ഇതിനെതിരേയുള്ള പ്രതിരോധമരുന്ന് ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് ‍ഞെട്ടിക്കുന്ന വാസ്തവമാണ് എന്നാൽ ചില മാർഗങ്ങളിലൂടെയെല്ലാം നമുക്കിതിനെ ചെറുത്തുനിൽക്കാൻ സാധിക്കും.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് വൃത്തിയായി കൈ കഴുകുക;പരമാവധി യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കുക;അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1മീറ്റർ അകലം പാലിക്കുക;മാസ്കും സാനിറ്റൈസറും ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ കൊറോണയെ നമുക്ക് ചെറുത്തുനിൽക്കാനാവും.

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്.തുടർന്ന് ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്നു.ഇതിനെത്തുടർന്ന് പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ രോഗം പടരുന്നതിന്റെ തീവ്രത കുറക്കാൻ സാധിച്ചു എന്നു തന്നെ പറയാം.അതിൽ കേരളം മുൻനിരയിലുമാണ്. നിരവധി കൊവിഡ് കേസുകൾ സ്ഥിരീകരിച്ചെങ്കിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റാരോഗ്യപ്രവർത്തകരുടെയും കഠിന പരിശ്രമത്തിലൂടെ ഒട്ടേറെ പേർ സൗഖ്യം പ്രാപിച്ചു. രാപ്പകലില്ലാതെ നമുക്കുവേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റാരോഗ്യ‍പ്രവർത്തകരുടെയും ത്യാഗത്തെ കണ്ടില്ലെന്ന്നടിക്കാൻ നമുക്കാവില്ല. സ്വന്തം ജീവനെമറന്ന് അവർ തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി അധ്വാനിക്കുന്നു. അവരാണ് സൂപ്പർ ഹീറോസ് നമ്മുടെ പ്രാർത്ഥനയിൽ നാം അവരെയും ഒാർക്കണം.
ഈ കൊറോണക്കാലത്ത് ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്.സർക്കാരിന്റെ,

‘ BREAK THE CHAIN ’

പദ്ധതിയിലൂടെ കൊറോണയെ നമുക്ക് തോൽപ്പിക്കാം. നമ്മുടെയും മറ്റുള്ളവരുടെയും ജീവനെപ്രതി എങ്ങും പോകാതെ വീടുകളിൽ തന്നെ കഴിയാം. സർക്കാരിന്റെ നിർദേശങ്ങളെല്ലാം പാലിക്കാം. അങ്ങനെ നമുക്ക് ജാഗ്രതയോടെ അതി‍ജീവിക്കാം കൊറോണയെ.....

name
VIIIB സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ