ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ഒരു നല്ല തുടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു നല്ല തുടക്കം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നല്ല തുടക്കം
               പതിവ് പോലെ അസംബ്ലി കഴിഞ്ഞ് ഞാൻ ക്ലാസിലേക്ക് നടന്നു . ടീച്ചർ ക്ലാസിലെത്തി ഹാജർ വിളിക്കാൻ തുടങ്ങി.റഫീഖ് .....? "അവൻ ഇന്നും ലീവാണ് ടീച്ചറെ " ഞാൻ പറഞ്ഞു.
  രണ്ടു ദിവസമായല്ലൊ..... എന്തു പറ്റി അവന്?  അവന് പനിയും ചർദ്ദിയും ആണെന്ന് അവന്റെ താത്ത പറയാൻ പറഞ്ഞു. ടീച്ചർ ക്ലാസെടുക്കാൻ തുടങ്ങി.  
      വൈകുന്നേരം ടീച്ചർ പറഞ്ഞു. നിന്റെ വീടിനടുത്തല്ലേ റഫീഖിന്റെ വീട് ഞാനും വരുന്നുണ്ട്, നിന്റെ കൂടെ. ഞങ്ങൾ നടന്നു തുടങ്ങി. എന്റെ വീടിനടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു "ടീച്ചറെ ഞാൻ എന്റെ ബാഗ് വീട്ടിൽ വച്ചിട്ട് വരാം."ഞാൻ ഓടിപ്പോയി ബാഗ് വീട്ടിൽ വച്ച് വന്നു.
      ഞങ്ങൾ റഫീഖിന്റെ വീടിനടുത്തെത്തി. ടീച്ചറെ കണ്ടതും റഫീഖിന്റെ ഉമ്മ ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു.

" ഇരിക്കൂ ടീച്ചറെ " ഉമ്മ പറഞ്ഞു.എന്നാൽ ടീച്ചർ റഫീഖിന്റെ അടുത്തേക്കു നടന്നു അവനെ തൊട്ടു നോക്കി. അവന് ഡങ്കിപ്പനിയുടെ ലക്ഷണമാണ് എന്ന് ഉമ്മ പറഞ്ഞു. അവനേയും ഉമ്മയേയും ആശ്വസിപ്പിച്ച് ടീച്ചർ പുറത്തേക്കിറങ്ങി ,വീടിന്ചുറ്റുപാടും നോക്കി.അവിടെ വളരെ വൃത്തിഹീനമായ അന്തരീക്ഷമായിരുന്നു കാണാൻ സാധിച്ചത്. ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്നു, ചിരട്ടകളിലും പാളകളിലുമായി വെള്ളം കെട്ടി കിടക്കുന്നു.

     അപ്പോഴേക്കും ടീച്ചറെ കണ്ട് അടുത്തുള്ള എന്റെ കൂട്ടുകാരും അവരുടെ ഉമ്മമാരും അങ്ങോട്ടു വന്നു.
   ടീച്ചർ അവരോട് ഡങ്കിപ്പനിയെക്കുറിച്ചും ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും അവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ടീച്ചർ യാത്ര പറഞ്ഞു പോയി.
  ടീച്ചർ പോയതിനു ശേഷം ഞങ്ങൾ എല്ലാവരും ഞങ്ങളുടെ വീടും പരിസരവുമെല്ലാം നല്ല രീതിയിൽ വൃത്തിയാക്കി. ഇനി ഒരിക്കലും വീടും ചുറ്റുപാടും വൃത്തിയില്ലാതെ ഇടില്ലെന്ന് ഞങ്ങൾ ശപഥം ചെയ്തു. ഇതെല്ലാം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഒരു നല്ല നാളേക്കായുള്ള നല്ല തുടക്കം.!!!
അഹമ്മദ് നജാദ്
5C ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ