ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് സ്മരണ
കൊവിഡ് സ്‍മരണകൾ
മാർച്ച് 20 ആം തീയതിയിലെ കെമിസ്ട്രി പരീക്ഷ മാറ്റി വെക്കാത്തതിന് മന്ത്രിയോട് ദേഷ്യം തോന്നിയാണ് അന്ന് ഞാൻ പരീക്ഷ എഴുതാൻ പോയത് ..എന്നാൽ സ്കൂളിൽ വച്ച് തന്നെ എസ്എസ്എൽസി പരീക്ഷ വെച്ച് വിവരം അറിഞ്ഞപ്പോൾ ഞാനും സന്തോഷിച്ചു ഞങ്ങളുടെ പരീക്ഷയും മാറ്റിവെക്കുമല്ലോ ഈ സന്തോഷത്തിനിടയിലാണ് ഞാൻ അറിയാതെ തന്നെ മധ്യവേനൽ അവധിക്കാലം എത്തി ഏറെ സന്തോഷമുണ്ടാകാറുണ്ടായിരുന്ന അവധിക്കാലത്തിൻറെ സന്തോഷം ഒക്കെ എവിടെയോ പോയി . എവിടെനിന്നൊക്കെയോ ഒരു ഭീതിയും വളർന്നുവന്നു. അതിവേഗം ഓടിക്കൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യൻ പദ്ധതികളെല്ലാം മുന്നിൽ തകർന്നുപോയി ഓരോ ദിവസവും കേൾക്കുന്ന വാർത്തകളെല്ലാം നമ്മെ ഞെട്ടിപ്പിക്കുന്നതായിരുന്നു . ഞാൻ കൊറോണ വൈറസ് എന്താണെന്ന് അറിയാൻ ശ്രമിച്ചു എൻറെ ഒമ്പതാം ക്ലാസിലെ ഈ അവധിക്കാലം എങ്ങനെ ചെലവഴിക്കണം എന്നുള്ള എൻറെ ചിന്തയിൽ കൂടുതൽ സമയവും വായന ലോകത്തേക്ക് തന്നെയാണ് പിന്നെ ഞാൻ മനസ്സിലാക്കി വൈറസ് താരം ആണെന്ന് കൊറോണ വൈറസ് അന്തരീക്ഷത്തിൽ എത്ര സമയം ഉണ്ടാകും എന്നതിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ സജീവമായി തുടർന്നേക്കാം വൈറസ് പറ്റിപ്പിടിച്ചിരിക്കുന്ന പദത്തിൻറെ ഭാവവും കാലാവസ്ഥയും മറ്റും അനുസരിച്ച് ഈ കാലയളവ് വ്യത്യാസപ്പെടും ക്ക് കൊറോണ ക്ക് നിലവിൽ പ്രതിരോധ കുത്തിവെപ്പ് രോഗബാധിതരായവരുടെ ചികിത്സക്കായി ഫലപ്രദമായ മരുന്നുകളോ ഇല്ല. പനി നിയന്ത്രണവിധേയമാക്കാനും ശരീരത്തിലെ പ്രതിരോധ ശക്തി കുറയാതെ സൂക്ഷിക്കാനുള്ള മരുന്നുകളാണ് നൽകുന്നത് കൊറോണ വ്യാപനം തടയാൻ ആയിട്ടാണ് ലോക ഡൗൺ ഗവൺമെൻറ് പ്രഖ്യാപിച്ചത്. കുട്ടികൾ വീടുകളിൽ സുരക്ഷിതരായി ഇരിക്കണം കൈകൾ ഇടയ്ക്കിടെ കഴുകുന്ന അടക്കമുള്ള വ്യക്തി ശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കണം ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് മുഖം മറയ്ക്കണം വ്യക്തിശുചിത്വം പാലിക്കുന്നതിലൂെടെ രോഗം പകരാനുള്ള സാധ്യത നമുക്ക് തടയാം സത്യൻ അന്തിക്കാട് എഴുതിയ പോലെ മഴ വരും പോലെയായിരുന്നു വരവ് ദൂരെയെവിടെയോ ഇടിമുഴക്കവും മിന്നലും ഒരു തണുത്ത കാറ്റ് എവിടെയോ മഴ പെയ്യുന്നുണ്ട് ഇങ്ങോട്ടൊന്നും വരില്ലെന്ന് നമ്മൾ ആശിച്ചിരുന്നു.. തോന്നലിനെ തെറ്റിച്ചുകൊണ്ട് പതുക്കെ പതുക്കെ മഴ ചാറാൻ തുടങ്ങുന്നു ചാറ്റിങ്ങും പൊയ്ക്കൊള്ളും എന്ന് സമാധാനിക്കാൻ തുടങ്ങുമ്പോഴേക്കും അത് പെരുമഴയായി മാറി കലിതുള്ളി ചെയ്യുന്ന കയറി നിൽക്കാൻ ഇടമില്ലാതെ നമ്മളൊക്കെ പരക്കം പായുകയാണ് അപ്പോഴേക്കും കോ veedinte ഗന്ധം ഏറെ എത്തിയ ഗ്രാമങ്ങളിൽ 144 ലോക്ക് ഡൗൺ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ എല്ലാം സംഭവിച്ചു ഇവിടെ ഇപ്പോൾ ജാതിയും മതവും രാഷ്ട്രീയവും ഒന്നും വിഷയം അല്ലാതെ ആയി അമ്പലങ്ങളും പള്ളികളും നമുക്ക് ആരോഗ്യമുണ്ടെങ്കിൽ സന്ദർശിക്കാവുന്ന സ്ഥലങ്ങൾ ആണെന്ന് ബോധ്യം വന്നു സ്വന്തം കർമ്മങ്ങൾ ആത്മാർത്ഥമായി ചെയ്തിട്ട് കണ്ണടച്ച് പ്രാർത്ഥിച്ചാൽ അത് ഈശ്വരൻ കൈക്കൊള്ളും കോടികൾ ബാങ്കിൽ ഉണ്ടെങ്കിലും നമുക്കാവശ്യം ഇത്തിരി ഭക്ഷണവും കിടക്കാൻ ഒരിടവും മാത്രമാണെന്ന് തിരിച്ചറിവുണ്ടായി എവിടെപ്പോയി എന്തെല്ലാം സാഹസങ്ങൾ കാണിച്ചാലും ഒടുവിൽ തിരിച്ചെത്തുന്നത് നമ്മുടെ സ്വന്തം തന്നെയാണ് എന്ന സത്യവും മനസ്സിലായി ശ്രീനാരായണഗുരു പറഞ്ഞപോലെ ഇപോൾ വിവാഹ ചടങ്ങുകളും മരണാനന്തര കർമ്മങ്ങളും നടക്കുന്നു അല്ലെങ്കിലും അറിവുള്ളവർ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ .. ജീവിതം ഒരു മഹാത്ഭുതമാണ് പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്ത് വെക്കുന്നു എന്ന്. ഇതൊരു വീണ്ടുവിചാരത്തിന് സമയമാണ് ഒന്നിന്റെ പേരിലും ഒരു നിമിഷം പോലും നമുക്ക് അഹങ്കരിക്കാൻ അർഹതയില്ല ..ഈ വിറങ്ങലിക്കുന്ന ലോകത്ത് നമ്മുടെ ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുന്നതിനായി രാഷ്ട്ര തന്ത്രജ്ഞനും ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും അഹോരാത്രം നെട്ടോട്ടമോടുന്നു അവരുടെ കരങ്ങൾക്ക് ശക്തി തകർന്നു കൊണ്ടിരിക്കണം എന്ന് നമുക്ക് പ്രാർത്ഥിക്കാം അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ എന്ന് കുമാരനാശാൻറെ ഇതിൻറെ പൊരുൾ ആരും വിവരിക്കാതെ തന്നെ നാം അറിയുകയാണ് എല്ലാം അവർക്കെല്ലാം എൻറെ മനം നിറഞ്ഞ പ്രണാമം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം