സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/അകലാം അടുക്കാനായി

12:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അകലാം അടുക്കാനായി | color= 2 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം അടുക്കാനായി

സൂര്യകിരണങ്ങളും നിലാവൊളിയും
നിറഞ്ഞൊരീ പ്രപഞ്ചത്തിൽ
അദൃശ്യ ശക്തിപോൽ
എത്തിയൊരു രോഗാണു
നിശ്ചലമായ് പ്രകൃതി തൻ ഗാനം
പക്ഷിമൃഗാദികൾ ഓടി മറഞ്ഞു
മർത്യനും അടക്കപ്പെട്ടു
താഴിട്ടുപൂട്ടിയ വീടിനുള്ളിൽ
പ്രകൃതി തൻ കണ്ണി ലന്ധകാരം
അപ്പോൾ കൈകോർത്ത്
ഞങ്ങളൊരു നുറുങ്ങു
വെട്ടം പകർന്നിടാം
പഴമ തൻ വരാന്തയിൽ നിവർന്നിരുന്നൊരു
ജലം നിറഞ്ഞ കിണ്ടി തൻ സ്ഥാനംണിന്ന്
വീണ്ടും വരാന്തയിലെത്തി കിണ്ടിയും സോപ്പും
പേടിച്ചോടും ക്രൂരനാം കൊറോണ
കൈകോർത്ത് ഒന്നിച്ച് നിന്ന്
ഞങ്ങൾ അതിജീവിച്ചിടും
പുതുജീവൻ വളർത്തും
നീ പേടിച്ചോടുന്ന കാലത്തിനായ്
കാത്തിരിപ്പൂ ഞങ്ങൾ....
          

അതുല്യ എൻ
9 B സി.വി.എം.എച്ച്.എസ്സ്._വണ്ടാഴി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത