സൂര്യകിരണങ്ങളും നിലാവൊളിയും
നിറഞ്ഞൊരീ പ്രപഞ്ചത്തിൽ
അദൃശ്യ ശക്തിപോൽ
എത്തിയൊരു രോഗാണു
നിശ്ചലമായ് പ്രകൃതി തൻ ഗാനം
പക്ഷിമൃഗാദികൾ ഓടി മറഞ്ഞു
മർത്യനും അടക്കപ്പെട്ടു
താഴിട്ടുപൂട്ടിയ വീടിനുള്ളിൽ
പ്രകൃതി തൻ കണ്ണി ലന്ധകാരം
അപ്പോൾ കൈകോർത്ത്
ഞങ്ങളൊരു നുറുങ്ങു
വെട്ടം പകർന്നിടാം
പഴമ തൻ വരാന്തയിൽ നിവർന്നിരുന്നൊരു
ജലം നിറഞ്ഞ കിണ്ടി തൻ സ്ഥാനംണിന്ന്
വീണ്ടും വരാന്തയിലെത്തി കിണ്ടിയും സോപ്പും
പേടിച്ചോടും ക്രൂരനാം കൊറോണ
കൈകോർത്ത് ഒന്നിച്ച് നിന്ന്
ഞങ്ങൾ അതിജീവിച്ചിടും
പുതുജീവൻ വളർത്തും
നീ പേടിച്ചോടുന്ന കാലത്തിനായ്
കാത്തിരിപ്പൂ ഞങ്ങൾ....