പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഇങ്ങനെയും ഒരു വൈറസോ ...

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13648 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു വൈറസോ ... | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനെയും ഒരു വൈറസോ ...

വൈറസേ നീയെന്തിനിവിടെ വന്നു ?
പുറംലോകം കാണാൻ ഇവിടെ വന്നോ ?
ഞങ്ങളെ കൊല്ലുവാനായിങ്ങനെ
കൊറോണയായ് എന്തിനിവിടെ വന്നു

ലോകത്തെ പിടികൂടാനായിങ്ങനെ
മഹാമാരിയായ്‌ എവിടെനിന്നു വന്നു നീ
നിപ്പയും പ്രളയവും അതിജീവിച്ച
ഞങ്ങളെ തോൽപ്പിക്കുവാൻ നിനക്കാകുമോ
        
ഭൂമിയിലാകെ പടരാൻ ശ്രമിക്കുന്ന നിന്നെ
സോപ്പും മാസ്കും ഉപയോഗിച്ച് നാം തുരത്തും
ഇങ്ങനെ ശുചിത്വം പാലിക്കുന്ന നമ്മെ
തോൽപ്പിക്കുവാൻ നിനക്കാകുമോ
   
നിന്നെ അനുവദിക്കില്ല ഞങ്ങൾ
ഇനിയൊരു മനുഷ്യന്റെയും
ജീവനെടുക്കാൻ അനുവദിക്കില്ല
അനുവദിക്കില്ല ഞങ്ങൾ മനുഷ്യർ .

രാഗപ്രിയ പി വി
5 B പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത