വൈറസേ നീയെന്തിനിവിടെ വന്നു ?
പുറംലോകം കാണാൻ ഇവിടെ വന്നോ ?
ഞങ്ങളെ കൊല്ലുവാനായിങ്ങനെ
കൊറോണയായ് എന്തിനിവിടെ വന്നു
ലോകത്തെ പിടികൂടാനായിങ്ങനെ
മഹാമാരിയായ് എവിടെനിന്നു വന്നു നീ
നിപ്പയും പ്രളയവും അതിജീവിച്ച
ഞങ്ങളെ തോൽപ്പിക്കുവാൻ നിനക്കാകുമോ
ഭൂമിയിലാകെ പടരാൻ ശ്രമിക്കുന്ന നിന്നെ
സോപ്പും മാസ്കും ഉപയോഗിച്ച് നാം തുരത്തും
ഇങ്ങനെ ശുചിത്വം പാലിക്കുന്ന നമ്മെ
തോൽപ്പിക്കുവാൻ നിനക്കാകുമോ
നിന്നെ അനുവദിക്കില്ല ഞങ്ങൾ
ഇനിയൊരു മനുഷ്യന്റെയും
ജീവനെടുക്കാൻ അനുവദിക്കില്ല
അനുവദിക്കില്ല ഞങ്ങൾ മനുഷ്യർ .