സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color= 5 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

 
ജനലിനപ്പുറം പടികടന്ന് റോഡിലേക്കിറിങ്ങാൻ ഒരു കൊതി
കൂട്ടുകാരെ കാണാനും കളിപ്പന്ത് കളിക്കാനും
പാറിനടക്കാനും
മനസ്സിൽ ഒരു മോഹം
                                                               
പാടില്ല മോനെ പാടില്ല
പുറത്തേക്ക് ഇറങ്ങാൻ പാടില്ല പുറത്തിറങ്ങിയാൽ കൂടെ കൂടും മാനവരാശിതൻ ഖാതകൻ
                          
മനസ്സ്നീറി കരളുനൊന്തു
കനവുകൾ എല്ലാം പൊലിഞ്ഞുപോയി ജനലിനപ്പുറം വിജനവീഥിതൻ
കോണിലേക്ക് ഒന്ന് നോക്കി നിൽക്കെ
          
ദിശയറിയാതെ ഓടുകയാണ് എന്മനം
കൂരിരുട്ടിൽ പുതു ദീപനാളം തേടി ....
ഈ അവസ്ഥയും കടന്നുപോകും എന്ന പ്രതീക്ഷയോടെ ഞാനിരിക്കെ ....
തഴുകിയകലുന്നു മന്ദമാരുതൻ
പ്രത്യാശതൻ കുളിർ കാറ്റുവീശി.


സഞ്‌ജയ്‌ സി ടി
4 A സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത