സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം!!!

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ശുചിത്വം, രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം!!!

ഇപ്പോൾ ലോകത്തെ ബാധിച്ചിരിക്കുന്ന കോവിഡ് - 19 എന്ന മഹാമാരിയുടെ കാരണം മനുഷ്യരുടെ പ്രകൃതിയോടുള്ള കടന്നുകയറ്റമാണ്. പരിസ്ഥിതി ശുചിത്വം ഇല്ലാത്തതുമൂലം വളരെ അധികം രോഗങ്ങൾ നമ്മെ ബാധിക്കുന്നുണ്ട്. അതു കൊണ്ടുതന്നെ നാം നമ്മുടെ പരിസരം വൃത്തിയാക്കിയാൽ ഒരുപാട് രോഗങ്ങൾ നമ്മെ വിട്ടുപോകും. വൃത്തിയില്ലായ്മമൂലം വരുന്ന രോഗമാണ് നമ്മെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നാം തന്നെയാണ് നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നത്. നാം നമ്മുടെ ആരോഗ്യം മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യം കൂടിയാണ് നശിപ്പിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടിയെങ്കിലും നാം നന്നാവണം. കോവിഡ് - 19 എന്ന രോഗം നമുക്ക് പ്രതിരോധം കൊണ്ട് മാത്രമേ അകറ്റാനാവു. നാം പേടിയോടുകൂടിയല്ല, ജാഗ്രതയോടെയാണ് ഇതിനെ പ്രതിരോധിക്കേണ്ടത്. കൈയും ശരീരവും വൃത്തിയായിരിക്കണം. നമ്മൾ നമ്മുക്ക് വേണ്ടിയും നമ്മുടെ സമൂഹത്തിനുവേണ്ടിയും ഈ കാര്യങ്ങൾ ചെയ്യണം. ഇത് ഇന്നത്തെ അവസ്ഥയിൽ നമ്മുടെ കുടുംബത്തിനോടും സമൂഹത്തിനോടും ചെയ്യുന്ന ഏറ്റവും നല്ല കാര്യമാണ്. അങ്ങനെ നമ്മൾ ഒരുമയോടുകൂടി ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തിയോടിക്കാം.


അവന്തിക ആർ കുമാർ
8 F സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം