Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്.കാലാകാലങ്ങളിലായി ഭൂമിയിൽ നടന്ന പ്രതിഭാസങ്ങൾ അതിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.കരയും
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി വല്ലാതെ ബന്ധപ്പെട്ട് കിടക്കുന്നു.മണ്ണ്,ജലം,വായു,കാ
പ്രകൃതിയും മനുഷ്യനും മറ്റു ഇതര ജീവജാലങ്ങളും സസ്യലതാദികളുമൊക്കെ തമ്മിൽ അഭേദ്യമായ നിരവധി ബന്ധമുണ്ട്. ഈ ബന്ധങ്ങൾ ശാശ്വതമായി നിലനിൽക്കുമ്പോഴാണ് പരിസ്ഥിതി സന്തുലനം നിലനിൽക്കുക.പരിസ്ഥിതി സന്തുലനം പ്രകൃതിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്.ആ സന്തുലിതാവസ്ഥ നില നിർത്തുക എന്നത് മനുഷ്യന്റെ കടമയുമാണ്. എന്നാൽ പരിസ്ഥിതി സന്തുലനത്തെ തെറ്റിക്കുവാൻ ശ്രമിക്കുന്നത് മനുഷ്യൻ മാത്രമാണ്.മനുഷ്യനും പ്രകൃതിയുടെ ഭാഗമാണ് എന്നിരിക്കെ അവയെ രക്ഷിക്കുന്നതിന് പകരം ശിക്ഷിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്.പ്രകൃതിയുടെ താളം തെറ്റിയാൽ മനുഷ്യ ജീവിതത്തിന്റെ താളവും നഷ്ടമാകും.പരിസ്ഥിതിയെ മലീമസപ്പെടുത്തുന്ന പലതും ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്.വായു മലിനീകരണം,ജല മലിനീകരണം,അന്തരീക്ഷ മലിനീകരണം,വനനശീകരണം,തുടങ്ങി ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റിലും കണ്ണോടിച്ചാൽ കാണാം.വികസനത്തിന്റെയും പുരോഗമനത്തിന്റെയും പേര് പറഞ്ഞ് മനുഷ്യൻ നിർമ്മിച്ച വ്യവസായ ശാലകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന വിഷലിപ്തമായ മാലിന്യങ്ങളും പുകപടലങ്ങളും നമ്മുടെ ജലാശയങ്ങളെയും ശുദ്ധവായുവിനെയും പ്രകൃതിയെയുമൊക്കെ തന്നെ മലിനമാക്കുന്നു.പ്രാണവായുവിന്റെ ശുദ്ധീകരണം നടക്കണമെങ്കിൽ മരങ്ങളും സസ്യങ്ങളും വേണം.അന്തരീക്ഷ ശുദ്ധിയില്ലാതെ വരുമ്പോൾ നമ്മുടെ ആരോഗ്യം തകരുന്നു,ആയുസ്സ് കുറയുന്നു.പലതരം രോഗങ്ങൾക്ക് അടിമയാകുന്നു.ഇതിന്റെയൊക്കെ പരിണിത ഫലം നാം മനുഷ്യർ മാത്രമല്ല,ഇതര ജീവജാലങ്ങൾ കൂടി അനുഭവിക്കേണ്ടി വരുന്നുണ്ട്.........
അഹങ്കാരത്തോടെ നമ്മൾ ജീവിക്കുന്ന ഈ ഭൂമി അത് നമ്മുടേത് മാത്രമല്ല.വരും തലമുറയ്ക്ക് കൂടി കൈമാറ്റം ചെയ്യപ്പെടാനുള്ളതാണ്.....
എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതിയെ കുറിച്ച് നമ്മൾ ബോധവാന്മാരാകാൻ വേണ്ടിയാണ്.
അത്കൊണ്ട് മടങ്ങാം നമുക്ക് പ്രകൃതിയിലേക്ക്....പരിസ്ഥിതിയെ സംരക്ഷിക്കാം....
വരൂ....
നമുക്കിനി ഒത്തിരി മരങ്ങൾ നടാം.....
കാടിനെ വിശാലമാക്കാം......
ശുദ്ധവായുവിനെ സഞ്ചാരയോഗ്യമാക്കാം.....
ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കാം..........
|