എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അടുത്തറിയാം ഭൂമിയെ തുടച്ചുനീക്കാം വ്യാധിയെ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടുത്തറിയാം ഭൂമിയെ തുടച്ചുനീക്കാം വ്യാധിയെ


പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. ഇതിനുളള കാരണവും നമ്മൾ മനുഷ്യർ തന്നെയാണ്. തന്മൂലം മനുഷ്യർ മറ്റ് ജന്തുക്കൾ സസ്യലതാദികൾ എന്നിവയുടെ ജീവനെ തന്നെ അത് ദോഷകരമായി ബാധിക്കുന്നു. ഉദാഹരണമായി പ്രകൃതിയിൽ നാം നടത്തുന്ന പ്ലാസ്റ്റിക് നിക്ഷേപം അതിലൊന്ന് മാത്രം പ്ലാസ്റ്റിക് അനാവശ്യമായി പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയുന്നത്മൂലം സസ്യ-ലതാതികളുടെ വളർച്ചയെ തടയുന്നു, പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം അതിൽ നിന്ന് ഉയരുന്ന പുക അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുകയും തന്മൂലം അതിൽ നിന്നും വിസരിക്കുന്ന രശ്മികൾ ഒരുപരിധിവരെ അർബുദത്തിന് കാരണമാകുകയും ചെയ്യുന്നു ഇവ മണ്ണിൽ ദ്രവിക്കാതിരിക്കുന്നത് മൂലം മണ്ണിന്റെ ഫലഭൂയിഷ്ടിതയെ കുറയ്ക്കുകയും മണ്ണിനെ ഉപയോഗശൂന്യമാക്കി പ്രകൃതിയുടെ ഹരിതഭംഗി തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതും വയലുകൾ നികത്തി അവിടെ വലിയ വലിയ സൌധങ്ങൾ പടുത്തുയർത്തുന്നതുമെല്ലാം ഇതിൽ പെടുന്നതാണ് അതിനെത്തുടർന്ന് മഴ കാലം തെറ്റി പെയ്യുകയും മണ്ണൊലിപ്പും ഉരുൾപ്പൊട്ടലും ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങൾ നട്ടു പിടിപ്പിക്കേണ്ട നാം പകരമായതിന്റെ ഘാതകരായി മാറി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലം മഹാപ്രളയങ്ങൾക്ക് നാം സാക്ഷികൾ ആകേണ്ടിവരുന്നു. അതിന്റെ പാർശ്വഫലമാകാം 2018 ആഗസ്റ്റ് 15-ാം തീയതി കേരളക്കരയെ ആകെ വിഴുങ്ങിക്കൊണ്ട് ഉണ്ടായ വെളളപ്പൊക്കം. പരിസ്ഥിതിയെ സ്നേഹിച്ചാൽ മാത്രമേ അത് തിരിച്ചും സ്നേഹിക്കുകയുള്ളൂ എന്ന് നമുക്ക് ഇതിൽ നിന്നും വ്യക്തമാണ്. ഇവിടെ പരിസ്ഥിതിയെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിന് പകരം നാം അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് അതിനെ തുടർന്ന് പല പ്രകൃതിദുരന്തങ്ങളും ഉണ്ടാകുന്നു മറ്റൊന്ന് പറയുകയാണെങ്കിൽ സസ്യങ്ങളുടെ വളർച്ചയ്ക്കും കായ്ഫലത്തിനുമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും ഒക്കെ വായുവിൽ കലർന്ന് അത് മനുഷ്യർക്ക് മാരകമായ രോഗങ്ങൾ ഉണ്ടാക്കുകയും ഭൂമിക്ക് ഉപയോഗപ്രദമായ സൂക്ഷ്മ ജീവികളെ നശിപ്പിക്കുകയും ചെയ്യുക വഴി അത് ഫലഭൂയിഷ്ഠത ഉള്ള മണ്ണിന്റെ ഗുണം ക്രമേണ കുറയ്കയും ചെയ്യുന്നു ഇതിലെല്ലാമുപരി അശ്രദ്ധമായ ആരോഗ്യ ശീലങ്ങളും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. പൊതു സ്ഥലങ്ങളിൽ പുകവലിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുക, ആൾക്കൂട്ടത്തിനിടയിൽ നിന്ന് അശ്രദ്ധമായി തുമ്മുകയും ചുമയ്കുകയും ചെയ്യുക എന്നിവ മറ്റ് മനുഷ്യർക്ക് രോഗസംക്രമണത്തിന് കാരണമാകുകയും ചെയ്യുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തകാലത്ത് കേരളത്തെ ആകെ പിടിച്ചുലച്ച നിപ്പ എന്ന മഹാവ്യാധിയും ഇപ്പോൾ ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന കൊറോണ വൈറസും ഈ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യപ്രവർത്തകരും നിയമപാലകരും നടത്തുന്ന കഠിനപ്രയത്നത്തിൽ നമുക്കും പങ്കാളികളായി അവരുടെ നിർദ്ദേശങ്ങൾ യഥാവിധി പാലിച്ച് നമുക്കും, നമ്മുടെ വരും തലമുറയ്ക്കും നന്മയ്ക്ക് ഉതകുംവിധം പ്രവർത്തിക്കേണ്ടത് ഭാരതീയരായ നാം ഓരോരുത്തരുടെയും കടമയും കർത്തവ്യവും ആയി മാറ്റാൻ നമുക്ക് ഏവർക്കും പരിശ്രമിക്കാം. പരിസ്ഥിതി സംരക്ഷണം നാമേവരുടേയും കർത്തവ്യം.

ഏഞ്ചൽ മേരി സുമോദ്
8 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം