മാലം ഗവ യുപിഎസ്/അക്ഷരവൃക്ഷം/.കിച്ചുവിന്റെ ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കിച്ചുവിന്റെ ലോക് ഡൗൺ       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിച്ചുവിന്റെ ലോക് ഡൗൺ      

സമയം 9 മണി അമ്മയുടെ അടിയും കൊണ്ടാണ് കിച്ചു ഇന്ന് ഉണർന്നത്. കുളിയും പല്ലുത്തേക്കലുമൊക്കെ കഴിഞ്ഞ് അവൻ നേരെ അടുക്കളയിലെത്തി അമ്മയുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കഴിച്ച് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി .പതിയെ കിച്ചു തിരിഞ്ഞു നടന്നു. പിന്നിൽ നിന്ന് അമ്മ വിളിച്ച് പറഞ്ഞു മോനേ പുറത്തേക്ക് പോകല്ലേ വീട്ടിൽ ഇരുന്ന് കളിച്ചാൽ മതി. കിച്ചു എല്ലാത്തിനും തലയാട്ടി. എന്നിട്ട് പതിവു പോലെ അമ്മ പറഞ്ഞതു കേൾക്കാതെ അച്ഛൻ കാണാതെ സൈക്കിളുമെടുത്ത് റോഡിലിറങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കിച്ചു കൂട്ടുകാരെ കണ്ടു അവൻ സൈക്കിൾ ഒതുക്കി വച്ചു.കൂട്ടുകാരോടൊപ്പം ചെന്നിരുന്നു. ചിരിച്ചും കളിച്ചും കുറേ സമയം അങ്ങ് പോയി എന്നാൽ ആ സന്തോഷത്തിനധികനേരമുണ്ടായില്ല. അവർ നോക്കിയപ്പം ഒരു 20 പോലീസുകാർ വലിയ ലാത്തിയുമൊക്കെയായി ഓടി വരുന്നു .ഇത് കണ്ടതും എല്ലാവരും ചിതറിയോടി. കിച്ചു തന്റെ സൈക്കിളുമെടുത്ത് വീട്ടിലേക്ക് നല്ല വേഗത്തിൽ ചവിട്ടി. ഒരു കണക്കിനു വീട്ടിലെത്തി. സൈക്കിൾ താഴെയിട്ട് മുറ്റത്തെ കസേരയിൽ വന്നിരുന്നു.എന്താടാ നിന്നെ പട്ടി ഓടിച്ചോ അച്ഛൻ ചോദിച്ചു .പട്ടി അല്ല പോലീസ് ജീവനും കൊണ്ട് ഓടിയതാ കിച്ചു കിതച്ചു കൊണ്ട് പറഞ്ഞു. ഈ കൊറോണ കാലത്ത് നിന്നെപ്പോലെ പറഞ്ഞാ കേൾക്കാതെ ഇറങ്ങി നടക്കുന്നവരെ ഓടിക്കാനാ പോലീസുകാർ .ഈ ലോക് ഡൗൺ ഒക്കെ പ്രഖ്യാപിച്ചിരിക്കുന്നതെ നമ്മുടെ നല്ലതിനു വേണ്ടിയാ .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാൻ പറയുന്നതും തിരികെ വന്നാൽ കൈകൾ വൃത്തിയായി കഴുകാൻ പറയുന്നതും നമ്മൾക്ക് രോഗം വരാതിരിക്കാനാ .എന്നിട്ടും നമ്മൾ ഇങ്ങനെ ഇറങ്ങി നടക്കുന്നത് ശരിയാണോ നീ തന്നെ പറ. അച്ഛൻ പറഞ്ഞതു കേട്ട് എന്തോ തീരുമാനിച്ച പോലെ കിച്ചു എഴുന്നേറ്റു സൈക്കിൾ പൂട്ടി താക്കോൽ അച്ഛനെ ഏൽപ്പിച്ചു. ഇനി ലോക് ഡൗൺ കഴിയാതെ പുറത്തു പോകില്ലെന്നും വാക്കു കൊടുത്തു. പിന്നെ കിച്ചു അങ്ങനെ പുറത്തു പോകാറില്ല

സോന സലിമോൻ
7 ഗവൺമെന്റ് യുപി സ്കൂൾ മാലം
pampady ഉപജില്ല
kottayam
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം